ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന മലയാളിക്ക് സാമ്പത്തിക സഹായം കൈമാറി
ജിദ്ദ: പ്രമേഹം കാരണം ഗുരുതരാവസ്ഥയിലായി മാസത്തിലേറെയായി ജിദ്ദയിലെ ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരുന്ന എടവണ്ണ കുന്നുമ്മൽ സ്വദേശിക്ക് എടവണ്ണ പഞ്ചായത്ത് പ്രവാസി അസോസോസിയേഷൻ (ഇപ്പ) സാമ്പത്തിക സഹായം കൈമാറി. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന എടവണ്ണ മഹൽ കമ്മറ്റി ഭാരവാഹികളായ ടി.പി. ഇക്ബാൽ മാസ്റ്റർ, ഷാജി മാട്ടുമ്മൽ, റിയാദ് ഖാൻ കടവത്ത്, സമീർ കടവത്ത് തുടങ്ങിയവർക്കാണ് "ഇപ്പ" ഭാരവാഹികളായ പി വി. അഷ്റഫ്, സുൽഫീക്കർ ഒതായി, ഡോ: സാജിദ് ഓടക്കൽ എന്നിവർ തുക കൈമാറിയത്.
ചികിത്സയിൽ കഴിയുന്ന സഹോദരന് നല്ല മാറ്റമുണ്ടെന്നും അടുത്ത് തന്നെ തുടർ ചികിത്സക്ക് നാട്ടിലേക്ക് വിടാൻ പറ്റുമെന്നാണ് കരുതുന്നതെന്നും ടി.പി. ഇക്ബാൽ മാസ്റ്റർ പറഞ്ഞു. രണ്ടു വര്‍ഷമായി ഇഖാമ പുതുക്കാത്തതിനാലും ചികിൽസക്ക് പുറമെ മറ്റു സാങ്കേതിക ബുദ്ധിമുട്ടുകൾ ഉള്ളതിനാലും നാട്ടിലേക്ക് അയക്കുന്നതിന് ഭീമായ തുകയാണ് കമ്മറ്റി കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."