HOME
DETAILS
MAL
ഡി.പി.ആര് പൂര്‍ണമല്ല; സില്‍വര്‍ലൈനിന് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രം
backup
February 02 2022 | 10:02 AM
ന്യുഡല്‍ഹി: സില്‍വര്‍ ലൈനിന് നിലവില്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളം നല്കിയ പദ്ധതിയുടെ ഡി.പി.ആര് പൂര്‍ണമായിട്ടില്ല. സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോയെന്നത് വ്യക്തമാക്കിയിട്ടില്ലെന്നും പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തി.
റെയിൽവേ മന്ത്രി ലോക്സഭയിൽ നൽകിയ മറുപടിയിലാണ് കേരളം സമർപ്പിച്ച ഡിപിആർ അപൂർണമെന്ന് അറിയിച്ചത്. എൻ.കെ.പ്രേമചന്ദ്രൻ, കെ.മുരളീധരൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ ഔദ്യോഗികവിവരം കിട്ടിയിട്ടില്ലെന്നും ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറുമെന്നും കെ റെയില്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."