HOME
DETAILS
MAL
തെളിവെടുപ്പ് നടത്തി
backup
August 18 2016 | 18:08 PM
തൃശൂര്‍: അരണാട്ടുകരയില്‍ വ്യാപാരിയുടെ വീടിനുനേരേ നാടന്‍ ബോംബ് എറിഞ്ഞ കേസിലെ പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. മണ്ടൂസ് എന്ന നെല്‍സണെ(23)യാണ് തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചത്. വീട്ടുകാര്‍ ഇയാളെ തിരിച്ചറിഞ്ഞു. ബോംബെറിഞ്ഞത് ഇയാളാണെന്ന് വീട്ടുകാര്‍ പറഞ്ഞു. അരണാട്ടുകര പള്ളിക്കു പിന്‍വശത്തെ പടിഞ്ഞാറേ അങ്ങാടിയിലുള്ള കുന്നംകുമരത്ത് വീട്ടില്‍ ജോണ്‍സന്റെ വീടിനു നേരേയാണ് കഴിഞ്ഞയാഴ്ച ആക്രമണം നടത്തിയത്. വീട്ടിലേക്കു ബൈക്കിലെത്തിയ സംഘം നാടന്‍ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."