റോഡ് വികസനത്തിനായി കൂട്ടായ്മ രംഗത്ത്
കുന്നംകുളം: കേച്ചേരി സ്വദേശികളായ യു.എ.ഇ നിവാസികളുടെ കൂട്ടായ്മയായ കേച്ചേരിയന്‍സ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ കേച്ചേരിയുടെയും പരിസര പ്രദേശങ്ങളുടെയും റോഡ് വികസനവുമായി ബന്ധപ്പെട്ട് മാസ് പെറ്റീഷന്‍ തയ്യാറാക്കും. കൂട്ടായ്മയുടെ ഭാരവാഹികള്‍ കുന്നംകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചൂണ്ടല്‍ പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയാണ് 'കേച്ചേരിയന്‍സ് ' എന്ന സാംസ്‌ക്കാരിക സംഘടന. പ്രദേശത്ത് യാത്രാക്ലേശവും അപകടങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അധികാരികളുടെ ശ്രദ്ധയും അനുകൂല നടപടികളും എത്രയും വേഗം ഉണ്ടാവുതിനാണ് പരാതി.
റോഡ് വികസനം, ചൂണ്ടല്‍ മുതല്‍ കൈപ്പറമ്പ് വരെ നാല് വരിപ്പാത നിര്‍മിക്കുക, വാഹനങ്ങളുടെ അമിതവേഗം അവസാനിപ്പിക്കുക, ബസുകളുടെ എണ്ണവും സമയവും ക്രമീകരിക്കുക, കേച്ചേരിയിലും പരിസരത്തിലും ആവശ്യമായ ട്രാഫിക് നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തു തുടങ്ങിയവയാണ് ആവശ്യം. പ്രശ്‌നപരിഹാരത്തിനായി നാട്ടിലേയും വിദേശത്തേയും കൂട്ടായ്മകളും സാംസ്‌കാരിക സംഘടനകളും കേച്ചേരിയിലെ വിവിധ മത രാഷ്ട്രീയ എന്‍.ജി.ഒ വിഭാഗങ്ങളും സഹകരിച്ചാണ് ബീമ ഹര്‍ജി തയ്യാറാക്കുത്. ഭാരവാഹികളായ ഷംസുദ്ധീന്‍, ജയിംസ്, ഷറഫുദ്ധീന്‍, സുധീര്‍.പി.റഹ്മാന്‍, കെ.കെ സുബൈര്‍, കെ.എ ഗഫൂര്‍ എിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."