HOME
DETAILS

MAL
കെ.എം ബഷീറിന്റെ മരണം; അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശ്രീറാം വെങ്കിട്ടരാമന് നല്‍കാമെന്ന് കോടതി
backup
February 02 2021 | 13:02 PM
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ മുഖ്യപ്രതിയായ ശ്രീറാം വെങ്കിട്ടരാമന് നല്‍കാമെന്ന് കോടതി. ജുഡീഷ്യന്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്.
ദൃശ്യങ്ങളുടെ പകര്‍പ്പാണ് പ്രതിയായ ശ്രീറാം വെങ്കിട്ട രാമിന് നല്കാന് കോടതി നിര്‍ദേശം നല്‍കിയത്. പകര്‍പ്പ് നല്‍കുന്നതിന് സാങ്കേതിക തടസമില്ലെന്ന് ഫൊറന്‍സിക് ഡയറക്ടര്‍ കോടതിയെ അറിയിച്ചു.
പകര്‍പ്പ് നല്കാന് സൈബര്‍ സെല്‍ ഡി.വൈഎസ്.പി നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അപകടസമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്തിയ രണ്ടു ഡിവിഡികള്‍ പ്രതികള്‍ക്ക് നല്‍കും മുമ്പ് കോടതിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ തെളിവിന്റെ പവിത്രത നഷ്ടപ്പെടുന്ന അവസ്ഥയായ ഹാഷ് വാല്യു മാറ്റം വരില്ലേയെന്ന് കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. അപ്രകാരം സംഭവിച്ചാല്‍ പ്രതികള്‍ക്ക് നല്‍കേണ്ട അടയാളസഹിതം പകര്‍പ്പില്‍ കൃത്രിമം നടന്നുവെന്ന് പ്രതികള്‍ വിചാരണക്കോടതിയില്‍ തര്ക്കമുന്നയിക്കില്ലേയെന്നും കോടതി ആരാഞ്ഞിരുന്നു. പകര്‍പ്പ് നല്‍കും മുമ്പ് ഡിവിഡികളുടെ കൃത്യത വിചാരണവേളയില്‍ തര്‍ക്കം ഉന്നയിക്കില്ലായെന്ന സത്യവാങ്മൂലം പ്രതികള്‍ സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
2019 ഓഗസ്റ്റ് 3ന് പുലര്‍ച്ചെയാണു ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാര്‍ മ്യൂസിയത്തിനു മുന്നിലെ റോഡില്‍ ബഷീറിനെ ഇടിച്ചു വീഴ്ത്തിയത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍, മോട്ടര്‍ വാഹന നിയമ ലംഘനം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഹകരണ ബാങ്കില്‍ നിക്ഷേപിച്ച 11 ലക്ഷം രൂപ തിരികെ ലഭിക്കാത്തതില്‍ മനംനൊന്ത് ഗൃഹനാഥന് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Kerala
• 2 days ago
വേനല്‍ച്ചൂടിന് താല്‍ക്കാലിക ആശ്വാസമാകുന്നു,സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 days ago
പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാര്‍ കസ്റ്റഡിയില്‍
Kerala
• 2 days ago
ഗുജറാത്തില്‍ നരബലി; നാലു വയസ്സുകാരിയുടെ കഴുത്തറുത്തത് മാതാവിന്റെ മുന്നില്‍ വച്ച്
National
• 2 days ago
ഗൾഫ് കപ്പ് ടൂറിസം മേഖലയെ ഉത്തേജിപ്പിച്ചു; ട്രാൻസിറ്റ് വിസകൾ ഏർപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്
Kuwait
• 2 days ago
ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
Kerala
• 2 days ago
റമദാനിലെ ആദ്യ ആഴ്ചയിൽ ഇരു ഹറമുകളിലുമായി വിതരണം ചെയ്തത് 4.9 ദശലക്ഷം ഇഫ്താർ ഭക്ഷണപ്പൊതികൾ
Saudi-arabia
• 2 days ago
കൊല്ലത്ത് സെമിത്തേരിക്ക് സമീപം സ്യൂട്ട് കേസില്‍ അസ്ഥികൂടം
Kerala
• 2 days ago
'നാലുദിവസം...ഗസ്സയെ പട്ടിണിക്കിട്ടാല്‍ ചെങ്കടലില്‍ കാണാം' ഇസ്റാഈലിനെതിരെ ആക്രമണം പുനരാരംഭിക്കുമെന്ന് ഹൂതികളുടെ താക്കീത്
International
• 2 days ago
വ്യാജ മെഡിക്കൽ ലീവ് റിപ്പോർട്ടുകൾ നൽകിയാൽ സഊദിയിൽ 100,000 റിയാൽ പിഴയും ജയിൽ ശിക്ഷയും
Saudi-arabia
• 2 days ago
കടം വാങ്ങി ആര്‍ഭാട ജീവിതം നയിക്കുന്നതിനെ എതിര്‍ത്തു, ലത്തീഫിനെ കൊന്നത് ഈ ദേഷ്യത്തിന് ; അഫാനെ പിതൃസഹോദരന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു
Kerala
• 2 days ago
മദ്യപിച്ച് പൊലിസിനെ ആക്രമിച്ച യുവതിക്ക് ആറുമാസം തടവും 20,000 ദിർഹം പിഴയും; തടവു കാലാവധി കഴിഞ്ഞാൽ നാടുകടത്തും
uae
• 2 days ago
താപനിലയ്ക്കൊപ്പം യു.വി ഇൻഡക്സും ഉയരുന്നു; വേണം ജാഗ്രത
Weather
• 2 days ago
വാഹനങ്ങളില്ല, വളയം പിടിക്കാൻ ആളുമില്ല, പിന്നെങ്ങനെ എക്സൈസ് ലഹരി പിടിക്കും?
Kerala
• 2 days ago
വിദേശത്തുള്ള ഫെഡറൽ ജീവനക്കാർക്ക് റിമോട്ട് വർക്ക് വഴി ജോലി ചെയ്യാം; നിർണായക തീരുമാനവുമായി യുഎഇ
uae
• 2 days ago
ആശയറ്റ ഒരു മാസം; സമരം കടുപ്പിക്കാൻ ആശാ വർക്കർമാർ, 17ന് സെക്രട്ടേറിയറ്റ് ഉപരോധം, 13ന് ആറ്റുകാൽ പൊങ്കാലയിടും
Kerala
• 2 days ago
ഫ്രീസോണുകളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ഒമ്പത് കരാറുകളില്‍ ഒപ്പുവച്ച് ദുബൈ ആര്‍ടിഎ
uae
• 2 days ago
ചുവപ്പണിഞ്ഞൊരുങ്ങും പൊന്നമ്പിളി; ഈ മാസം 14ാം രാവിന് അഴകേറും
Science
• 2 days ago
ബിസിസിഐ വാർഷിക കരാർ; ശ്രേയസ് തിരിച്ചെത്തിയേക്കും, സഞ്ജുവിന് പ്രമോഷൻ? പുറത്താവുക ഇവർ
Cricket
• 2 days ago
രാസപരിശോധനാ ലാബുകളിൽ കോൾഡ് സ്റ്റോറേജ് ഒരുക്കുന്നു; എൻ.എ.ബി.എൽ അംഗീകാരം നഷ്ടപ്പെടുമെന്ന് ആശങ്ക
Kerala
• 2 days ago
പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചയാൾക്കെതിരെ കേസ്
Kerala
• 2 days ago