HOME
DETAILS
MAL
വിദേശ നാടുകളുടെ പുരോഗതിയും മാറ്റവും ആരെയും കൊതിപ്പിക്കുന്നത്: മുഖ്യമന്ത്രി പിണറായി വിജയന്
backup
February 05 2022 | 15:02 PM
ദുബൈ: വിദേശ നാടുകളുടെ പുരോഗതിയും മാറ്റവും ആരെയും കൊതിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുബൈയില്‍ ഒരുക്കിയ സ്വീകരണ പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
സര്‍ക്കാരിനെ ജനം അധികാരത്തില്‍ എത്തിക്കുന്നത് നാടിന്റെ വികസനത്തിനാണെന്നും അത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളിലേതു പോലുള്ള പുരോഗതിയിലേക്ക് നമ്മുടെ നാട് എന്നെത്തും എന്ന് ചിന്തിക്കുന്നവരാണ് പ്രവാസികള്‍.
എല്ലാം വികസനവും നേടി എന്ന് അവകാശപ്പെടുന്നില്ല. വികസന കാര്യത്തില്‍ നാട് ഒരുമിച്ചു നില്‍ക്കണം. മലയോര, തീരദേശ പാത വികസനവും മുന്നോട്ട് പോകണം. കെ റെയിലിന് കേന്ദ്ര സര്‍ക്കാരിന്റെ പ്രാഥമിക അനുമതി ലഭിച്ചതാണെന്നും അന്തിമാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."