HOME
DETAILS

രാഹുലിന്റെ പ്രസംഗം ഉയർത്തുന്ന ചിന്തകൾ

  
backup
February 06 2022 | 21:02 PM

563245132-2

കെ.പി നൗഷാദ് അലി
9847524901

2017ൽ ബി.ജെ.പിയുടെ ഐ.ടി സെൽ രാഹുൽ ഗാന്ധിയെ ആക്ഷേപിച്ചത് പരുങ്ങാതെ രണ്ടു വാചകം പോലും പൂർത്തിയാക്കാൻ കഴിയാത്തയാൾ എന്നായിരുന്നു. പപ്പു എന്ന ഹാഷ് ടാഗിൽ തരംഗങ്ങൾ തീർത്ത് രാഹുലിനെ പരിഹസിച്ചും കളിയാക്കിയും നിസ്സാരനായി ചിത്രീകരിച്ചും ബി.ജെ.പി മുന്നേറി. ഒട്ടും പ്രകോപിതനാവാതെ വിവേകത്തോടെ രാഹുൽ ഗാന്ധി മുന്നോട്ടുപോകുമ്പോഴും അദ്ദേഹം തങ്ങൾക്ക് ഒരെതിരാളിയേ അല്ല എന്നു ബി.ജെ.പി ഭാവിച്ചുപോന്നു. ഫെബ്രുവരി രണ്ടിന് രാഹുൽ ലോക്സഭയിൽ നടത്തിയ 25 മിനുട്ട് പ്രസംഗം ആദ്യ അഞ്ചു മണിക്കൂറിൽ 16 ലക്ഷം പേർ കണ്ടതായി ട്വിറ്റർ പുറത്തുവിട്ട കണക്കുകൾ പറയുകയുണ്ടായി. ആഗോള മാധ്യമങ്ങളും മീഡിയ പാനലിസ്റ്റുകളും പ്രസംഗത്തിന്റെ ഉള്ളടക്കം ചർച്ച ചെയ്തു തുടങ്ങിയതോടെ ഇന്ത്യൻ ദൃശ്യമാധ്യമങ്ങൾക്ക് വേറെ വഴിയില്ലാതായി. ബി.ജെ.പി ദേശീയ മാധ്യമ സമിതിയും ഐ.ടി സെല്ലും ട്രോളുകൾ ചമച്ചും ക്യാപ്‌സൂളുകൾ നിർമിച്ചും വശംകെട്ടു. കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരുമടക്കമുള്ള ബി.ജെ.പി ദേശീയ നേതൃത്വം പാർട്ടിയെ ന്യായീകരിക്കാൻ രംഗത്തുവന്നു. തങ്ങൾ അവഹേളിക്കാൻ ശീലിച്ച ഒരാളുടെ ചോദ്യങ്ങൾക്ക് മുന്നിൽ നേതൃപ്പടയെ അണിനിരത്തി സർവ സന്നാഹവുമായി പ്രതിരോധിച്ചിട്ടും ബി.ജെ.പി വിയർത്തു നിൽക്കുകയാണ്. നിസ്സാരനായി രാഹുലിനെ ചിത്രീകരിച്ചുപോന്ന മുഖം മൂടി ഇതോടെ അഴിഞ്ഞുവീണു. പ്രതിയോഗിയെ എതിരിടാൻ ബി.ജെ.പി പുതിയ ഉപായങ്ങൾ തിരയുകയാണ്.


വർഗീയ വിഭജനങ്ങൾക്ക് നിരന്തരം തലവച്ച് കൊടുക്കുമ്പോഴും ഇന്ത്യൻ വോട്ടർമാർ സ്വയം ചോദിക്കുന്ന സമസ്യകളാണ് രാഹുലിന്റെ പ്രസംഗത്തിൽ ഉയർന്നത്. ചോദ്യങ്ങൾ ഉയരാതിരിക്കാൻ ഏറ്റവും അഭികാമ്യം ചിന്തകളെ നിരന്തരം വർഗീയതയുമായി ചേർത്തുകെട്ടുകയാണെന്ന് ബി.ജെ.പിക്ക് കൃത്യമായി അറിയാം. അതുകൊണ്ടാണ് രാഹുലിന്റെ പ്രസംഗം ചർച്ചയാവാതിരിക്കാനും വിഷയം വഴിതിരിച്ചുവിടാനും അവർ അത്യധ്വാനം ചെയ്യുന്നത്. മരം കോച്ചുന്ന തണുപ്പിലും കൊവിഡിലും വർഷം മുഴുവൻ കർഷകർക്ക് വെള്ളവും വൈദ്യുതിയും നിഷേധിച്ച് തെരുവിൽ തളച്ചതിന്റെ ഓർമപ്പെടുത്തലുകളുമായി വരുന്നവരോട് അവർക്ക് ക്ഷമിക്കാനാവില്ല.


ജനുവരി 17ന് ഓക്‌സ്ഫാം ഇന്ത്യ പ്രസിദ്ധീകരിച്ച അസമത്വ വിവര സൂചിക പ്രകാരം കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ഇന്ത്യയിലെ സഹസ്ര കോടീശ്വരൻമാരുടെ എണ്ണം 102ൽ നിന്ന് 146 ആയാണ് ഉയർന്നത്. അതേ കാലയളവിൽ ഇന്ത്യയിലെ 7.5 കോടി ജനങ്ങൾ അതിദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടു. ഇത് ആഗോള ശരാശരിയുടെ പകുതി വരും. മുകേഷ് അംബാനി, ഗൗദം അദാനി, ശിവ നാടാർ, രാധാകിഷൻ ധമാനി, സാവിത്രി ജിൻഡാൽ, സൈറസ് പൂനവാല, ലക്ഷ്മി മിത്തൽ, കുമാർബിർള, ഉദയ് കോട്ടക്, ദിലീപ് ഷാംഗവി തുടങ്ങിയ അതിസമ്പന്നരുടെ കൈവശം 50% വരുന്ന ഇന്ത്യൻ ജനസംഖ്യയുടെ സമ്പാദ്യത്തിനു തുല്യമായ ധനം കുമിഞ്ഞ് കൂടിയിരിക്കുന്നു. അതേസമയം, ദരിദ്ര സാഹചര്യങ്ങൾ നിമിത്തം ഓരോ നാലു സെക്കന്റിലും ഒരാൾ വീതം രാജ്യത്ത് മരിച്ചുവീഴുന്നതായി കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലെ ആദ്യ നൂറ് സമ്പന്നരുടെ മൊത്തം ആസ്തി 57 ലക്ഷം കോടി രൂപയാണ്. കൊവിഡിന് മുമ്പ് ഇത് 23 ലക്ഷം കോടി മാത്രമായിരുന്നു. വർധന നിരക്ക് 150 ശതമാനത്തിനടുത്താണ്. അനന്തര ഫലമായി ഒന്നര വർഷത്തിനുള്ളിൽ രാജ്യത്തെ 84% ജനങ്ങളുടെ വരുമാനമാണ് കുത്തനെ ഇടിഞ്ഞുപോയത്. വർഗീയതയിൽ പൊതിഞ്ഞ് ബി.ജെ.പി മൂടിവച്ച ഇത്തരം യാഥാർഥ്യങ്ങളോടാണ് നിങ്ങൾ രണ്ട് ഇന്ത്യയെ സൃഷ്ടിച്ചുവെന്ന രാഹുലിന്റെ വാഗ്‌ധോരണി ഏറ്റുമുട്ടിയത്.
2014 ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിൽ ബി.ജെ.പി വാഗ്ദാനം ചെയ്തത് പ്രതിവർഷം രണ്ടു കോടി തൊഴിൽ സൃഷ്ടിക്കുമെന്നാണ്. തെരഞ്ഞെടുപ്പ് പ്രാചരണാർഥം ആഗ്രയിൽ സംഘടിപ്പിച്ച റാലിയിൽ നരേന്ദ്ര മോദി അതു വ്യക്തമാക്കുകയും ചെയ്തിരുന്നു. പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകുന്നത് പോയിട്ട് 2021ൽ മാത്രം ഇന്ത്യയിൽ തൊഴിൽ രഹിതരായവരുടെ എണ്ണം 2.5 കോടിയാണ്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 78 ശതമാനത്തിൽ എത്തിനിൽക്കുന്നു. 1972-73 ന് ശേഷമുള്ള രാജ്യത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് വർധനവാണിത്.


ലോക്ക്ഡൗൺ കാലത്ത് ഗ്രാമീണ ഇന്ത്യയെ പട്ടിണിമരണങ്ങളിൽ നിന്ന് തടഞ്ഞുനിർത്തിയത് മഹാത്മാ ഗാന്ധിഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാണ്. 2021-22 സാമ്പത്തിക വർഷത്തിൽ ജനുവരി 31 വരെയുള്ള കണക്കുകൾ പ്രകാരം 9.72 കോടി ഇന്ത്യൻ ജനത ഈ പദ്ധതിയെ ആശ്രയിച്ചു മുന്നോട്ടുപോവുന്നുണ്ട്. ജനുവരി 31ന് ലോക്സഭയിൽ മേശപ്പുറത്തു വച്ച 2021-22 സാമ്പത്തിക സർവേ പ്രകാരം രാജ്യത്ത് മുന്തിയ പരിഗണന നൽകി ഫണ്ട് അനുവദിക്കേണ്ട പദ്ധതിയായി തൊഴിലുറപ്പിനെ വിലയിരുത്തുന്നു. എന്നാൽ കേന്ദ്ര ധനമന്ത്രിയുടെ 90 മിനുറ്റ് പ്രസംഗത്തിൽ പദ്ധതിയെക്കുറിച്ച് ഒരക്ഷരം പോലും പരാമർശിച്ചില്ല എന്നു മാത്രമല്ല, 25% ഫണ്ട് വെട്ടിക്കുറച്ച് 73000 കോടി മാത്രമാണ് വകയിരുത്തിയത്. ഉപരി മധ്യ വർഗത്തിലെ ഉയർന്ന ശ്രേണിയുടെ കൈയടികളിൽ മാത്രം അഭിരമിക്കുന്ന ഒരു സർക്കാരിനു ഇതിലേറെ ചെയ്യുന്നതിന് പരിമിതികളുണ്ടാകാം. ചെറുകിട, ഇടത്തരം, സൂക്ഷ്മ വ്യവസായങ്ങളുടെ (എം.എസ്.എം.ഇ) വ്യാപൃതമേഖല കുറച്ചു കൊണ്ടുവന്ന് കേന്ദ്രീകൃത കോർപറേറ്റ് വ്യവസായങ്ങൾക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. തന്മൂലം ലോവർ മിഡിൽ ക്ലാസ് തൊഴിലുകൾ ചരിത്രത്തിലില്ലാത്തവണ്ണം ഇന്ത്യയിൽ ശോഷണം നേരിടുന്നു. ചാരം മൂടിയ ഈ പ്രതിഷേധ കനലുകളാണ് രാഹുൽ ഗാന്ധി ജ്വലിപ്പിക്കാൻ ശ്രമിച്ചത്.


പഞ്ചാബിൽ പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോൾ മുഖ്യമന്ത്രിയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്താണ് ഇ.ഡി തങ്ങളുടെ റോൾ നിർവഹിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷൻ, ജുഡീഷ്യറി, സി.എ.ജി തുടങ്ങി ഭരണഘടന സ്ഥാപനങ്ങളെയും അന്വേഷണ ഏജൻസികളെയും രാഷ്ട്രീയ ചട്ടുകങ്ങളായി മാറ്റുന്നതിൽ കേന്ദ്ര സർക്കാർ വിജയം കണ്ടു. ഗവർണർമാരെ കയറൂരി വിടുന്നതിന് പുറമെ ഐ.എ.എസ് കേഡർ റൂൾ തിരുത്താൻ മുന്നോട്ടുവന്നാണ് ഫെഡറലിസത്തോടുള്ള അവജ്ഞ പുതുതായി ബി.ജെ.പി വ്യക്തമാക്കിയത്. റൂൾ 6(1)/1954 പ്രകാരം ഐ.എ.എസുകാരുടെ കേന്ദ്ര ഡെപ്യൂട്ടേഷന് സംസ്ഥാന സർക്കാർ അനുമതി ആവശ്യമാണ്. അതു പൊളിച്ചെഴുതി ഉദ്യോഗസ്ഥരെ വരുതിയിൽ നിർത്തി കേന്ദ്രീകൃത ഭരണത്തിന് ബന്ധപ്പെട്ടവർ കരുനീക്കുകയാണ്. ഇന്ത്യ വിവിധ സംസ്ഥാനങ്ങളുടെ യൂണിയനാണ് എന്ന ഭരണഘടന വിവക്ഷ ലോക്സഭയിൽ ഓർമിപ്പിച്ചതിന് രാഹുൽ ഗാന്ധിയുടെ ദേശസ്‌നേഹം ചോദ്യം ചെയ്താണ് സംഘ് അക്കൗണ്ടുകൾ യുക്തിശൂന്യത പ്രകടമാക്കിയത്. രാഹുൽ മാപ്പ് പറയണമെന്നാണ് കേന്ദ്രമന്ത്രി കിരൺറിജ്ജുവിന്റെ ആവശ്യം.
ലഡാക്കിൽ അതിർത്തി കൈയേറിയ ചൈന അരുണാചലിന്റെ പേര് സാൻഗൻ എന്നു മാറ്റി വിജ്ഞാപനം പുറപ്പെടുവിച്ചു. ചതുരശ്ര കിലോമീറ്ററുകൾ കൈയേറി പുഴകളുടെയും മലകളുടെയും പേര് മാറ്റി ക്യാംപുകൾ സ്ഥാപിച്ച് കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്ക് പഴയ വിലപേശൽ ശക്തി ഇല്ല. മ്യാന്മറും ശ്രീലങ്കയും നേപ്പാളുമടക്കമുള്ള അയൽ രാജ്യങ്ങൾ ഇന്ത്യയെക്കാൾ ചൈനയോട് അടുപ്പം കാണിച്ചുപോരുകയാണ്. അപ്രിയ സത്യങ്ങൾ മൂടിവച്ച് എല്ലാം ഭദ്രമെന്ന് നടിച്ച് രാഷ്ട്രീയ എതിരാളികളുടെ നീക്കങ്ങൾ പെഗാസസ് വലയത്തിലാക്കി കേന്ദ്രം മുന്നോട്ടുപോകുന്നതാണ് രാഹുൽ ഗാന്ധി ചർച്ചയാക്കിയത്.


ഇന്ത്യൻ ദൃശ്യമാധ്യമങ്ങൾ ലോകത്തിനു മുന്നിൽ വിശ്വാസ്യതയില്ലാത്തവരായി മാറി. ജന രോഷങ്ങളെ വർഗീയവും ദേശദ്രോഹവുമായി ചിത്രീകരിച്ചുപോന്ന പതിവിന് കർഷക സമരം തിരിച്ചടി നൽകി. യു.പിയിലെ കർഷക രോഷം വർഗീയതയിൽ മുക്കിക്കളയാനുള്ള തന്ത്രങ്ങൾ പരുങ്ങലിലാണെന്നാണ് സൂചനകൾ പറയുന്നത്. ബി.ജെ.പി ആരാധക മാധ്യമപ്പടകൾ ആദ്യഘട്ടം നടത്തിയ സർവേയിൽ ബി.ജെ.പിയും എസ്.പിയും തമ്മിൽ പതിനൊന്ന് ശതമാനം വോട്ടു വ്യത്യാസമുണ്ടായിരുന്നു. എന്നാൽ ഏറ്റവും പുതിയതിൽ അത് രണ്ടര ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഗോവയിലും, ഉത്തരാഗണ്ഡിലും മണിപ്പൂരിലും വ്യക്തമായ മുന്നേറ്റം പ്രവചിക്കപ്പെടുന്നില്ല. പഞ്ചാബിൽ ചിത്രത്തിലുമില്ല.
വിഷമ സന്ധിയിൽ രാഹുൽ ഗാന്ധി യാഥാർഥ്യങ്ങളെ അനാവൃതമാക്കി ലോക്സഭയിൽ നിറഞ്ഞതും അതിന് അപ്രതീക്ഷിത കോണുകളിൽനിന്നു പോലും ലഭിച്ച വൻ വരവേൽപ്പും ബി.ജെ.പിയെ അക്ഷരാർഥത്തിൽ ഭയചകിതരാക്കിയിട്ടുണ്ട്. കാലത്തെ വഴി തിരിച്ചുവിട്ടതിന് സമാനമായ അനുരണനങ്ങളോടെ രാഹുൽ ഗാന്ധിയുടെ പ്രസംഗം നാളെ ചരിത്രത്തിൽ ഇടം പിടിക്കുമെന്ന് പ്രത്യാശിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  30 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  43 minutes ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago