വലതുപക്ഷ രാഷ്ട്രീയത്തെയും അതിന്റെ കൂടപ്പിറപ്പായ 'ഇസ്‌ലാംപേടി'യെയും ആണ് എല്‍.ഡി.എഫ് പരോക്ഷമായി പിന്തുടരുന്നത്: എന്‍.എസ് മാധവന്‍
തിരുവനന്തപുരം: ലീഗിനെ തുടര്‍ച്ചയായി പരാമര്‍ശിക്കുന്നതിലൂടെ, ആഗോളതലത്തില്‍ ഉയര്‍ന്നിട്ടുള്ള വലതുപക്ഷ രാഷ്ട്രീയത്തെയും അതിന്റെ കൂടപ്പിറപ്പായ 'ഇസ്‌ലാംപേടി'യെയും ആണ് എല്‍.ഡി.എഫ് പരോക്ഷമായി പിന്തുടരുതെന്ന് എന്‍.എസ് മാധവന്‍.
വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ലീഗിന്റെ സ്ഥാനം സവിശേഷമാണ്. സ്വതന്ത്രമായി മുസ്ലിം രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയാണു ലീഗ്.
എല്‍.ഡി.എഫ് കൂടുതല്‍ ലാക്കാക്കുന്നതു മുസ്ലിം ലീഗിനെയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള അവരുടെ തിരഞ്ഞെടുപ്പു സഖ്യവും അതുമായുള്ള യു.ഡി.എഫിന്റെ ഇണക്കവും നിശിതമായി ചോദ്യം ചെയ്തത് തദ്ദേശതിരഞ്ഞെടുപ്പില്‍ സഹായിച്ചുവെന്നാണ് എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍. കേരളത്തില്‍ നാമമാത്ര സാന്നിധ്യമുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയെയോ എസ്.ഡി.പിഐയോ പെരുപ്പിച്ചുകാട്ടി ആക്രമിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതു ലീഗിനെത്തന്നെയാണെന്നും എന്‍.എസ് മാധവന്‍ മലയാള മനോരമ ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു.
ഭരണനേട്ടങ്ങളും അഴിമതിക്കഥകളും ഉയര്‍ത്തിപ്പിടിച്ചുള്ള പരമ്പരാഗത പോരാട്ടത്തെ പിന്നോട്ടു തള്ളി, ജാതിയും മതവും അരങ്ങു നിറയുന്നുവെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."