HOME
DETAILS
MAL
പി.എസ്.സി എന്നാല്‍ പെണ്ണുമ്പിള്ള സര്‍വീസ് കമ്മിഷനായി : കെ സുരേന്ദ്രന്
backup
February 05 2021 | 08:02 AM
തിരുവനന്തപുരം : പി.എസ്.സി എന്നാല്‍ പെണ്ണുമ്പിള്ള സര്‍വീസ് കമ്മീഷനായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്ക് തൊഴില്‍ നല്‍കുകയാണ് ഇവരുടെ പണി. ഭാര്യമാരുടെ ഉന്നമനത്തിന് വേണ്ടിയാണ് സി.പി.എം ഇപ്പോള്‍ നിലകൊള്ളുന്നത്.
ഇന്ത്യാരാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ വിസ്ഫോടനമുള്ള സംസ്ഥാനത്ത് സി.പി.എം നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക് മാത്രം മതിയോ ജോലി ?. പൊതുസമൂഹത്തിന് മുന്നില്‍ ഒരു മാന്യതയും മര്യാദയും വേണ്ട. ഇവരൊക്കെ ഇത്ര നാണം കെട്ടവരാണോ?. ജാതിയും മതവും ഇല്ലാത്ത കമ്യൂണിസ്റ്റ് നേതാക്കള്‍ ക്വാട്ട വരുമ്പോള്‍ ജാതി പറയുമെന്നും സുരേന്ദ്രന് പറഞ്ഞു.
വഴിവിട്ട നിയമനത്തിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തും. നിയമനടപടിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."