HOME
DETAILS

പുനഃസംഘടനയുമായി മുന്നോട്ടുപോവാന്‍ സുധീരന് ഹൈക്കമാന്‍ഡ് പിന്തുണ

  
backup
August 18 2016 | 19:08 PM

%e0%b4%aa%e0%b5%81%e0%b4%a8%e0%b4%83%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8b%e0%b4%9f




ന്യൂഡല്‍ഹി: കെ.പി.സി.സി പുനഃസംഘടനയില്‍ ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന സമ്മര്‍ദങ്ങള്‍ക്കു വഴങ്ങേണ്ടതില്ലെന്ന നിലപാടിലുറച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സംഘടനാ തെരഞ്ഞെടുപ്പിന് മുമ്പായി പുനഃസംഘടനയുമായി മുന്നോട്ടുപോവാന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നിര്‍ദേശം നല്‍കി. സംഘടനാ തെരഞ്ഞെടുപ്പിനു മുമ്പ് പുനഃസംഘടന നടത്താനുള്ള സുധീരന്റെ നീക്കത്തെ എതിര്‍ക്കുന്ന എ, ഐ ഗ്രൂപ്പുകള്‍ക്കുള്ള തിരിച്ചടിയാണ് രാഹുലിന്റെ നിര്‍ദേശം.


എന്നാല്‍ എന്തുവിലകൊടുത്തും സുധീരനെ മാറ്റനുള്ള നീക്കത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ ഉറച്ചുനില്‍ക്കുന്നതോടെ പുനഃസംഘടന കൂടുതല്‍ കീറാമുട്ടിയാകും. സുധീരന് അമിത പ്രധാന്യം നല്‍കിയുള്ള പുന:സംഘടന അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് ഇരു ഗ്രൂപ്പുകളും. അതേസമയം ഇരു ഗ്രൂപ്പുകളുടേയും പിന്തുണയില്ലാതെ ഏകപഷീയമായി പുന:സംഘടന നടത്തുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും ഹൈക്കമാന്‍ഡിനു ബോധ്യമുണ്ട്. അതിനാല്‍ ഇരുഗ്രൂപ്പുകളേയും വിശ്വാസത്തിലെടുത്തുതന്നെ മുന്നോട്ടുപോകാനാണ് രാഹുല്‍ ഉദേശിക്കുന്നതും.
സംഘടനാ പ്രശ്‌നങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്യാനെത്തിയ സുധീരന്‍ ഇന്നലെ മടങ്ങിയതിനു പിന്നാലെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചൊവ്വാഴ്ച ഡല്‍ഹിയിലെത്തുന്നുണ്ട്. കേരളത്തിലെ സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ നാലിന് രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചിരുന്നു. ഒരുമിച്ചിരുന്നുള്ള ഈ ചര്‍ച്ചയില്‍ തീരുമാനങ്ങളല്ല ധാരണയാണുണ്ടായതെന്നാണ് സുധീരന്‍ ഇന്നലെ ഡല്‍ഹിയില്‍ പറഞ്ഞത്.
അന്നത്തെ യോഗത്തില്‍ ഏകകണ്ഠമായി എടുത്ത തീരുമാനവുമായി മുന്നോട്ടു പോകാമെന്നാണ് രാഹുല്‍ ഗാന്ധി ഇന്നലെ നിര്‍ദേശിച്ചതെന്നും സുധീരന്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഈ തീരുമാനത്തില്‍ നിന്ന് എന്തെങ്കിലും വ്യത്യാസമുള്ളതായി തന്നെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കു പരസ്യ പ്രതികരണത്തിനില്ലെന്ന മറുപടിയാണ് സുധീരന്‍ നല്‍കിയത്. കെ.എസ്.യു തെരഞ്ഞെടുപ്പ് വിഭാഗീയതക്കതീതമായി വിദ്യാര്‍ഥി യൂനിയനു ഗുണകരമാകുന്ന രീതിയില്‍ നടക്കും. കെ.എസ്.യു തെരഞ്ഞെടുപ്പിന്റെ കാര്യം അവര്‍ തന്നെയാണ് നോക്കേണ്ടത്. മുതിര്‍ന്ന നേതാക്കള്‍ അതില്‍ ഇടപെടുന്ന പതിവില്ലെന്നും സുധീരന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതു സംബന്ധിച്ചും യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള വിവരങ്ങള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനെ ധരിപ്പിച്ചു. കഴിഞ്ഞ തവണ മൂന്നു നേതാക്കളും ഒരുമിച്ചു വന്നു രാഹുലിനെ കണ്ട ശേഷം ഇപ്പോള്‍ ഒറ്റയ്ക്കു വന്നു കണ്ടതില്‍ അസ്വഭാവികതയൊന്നുമില്ലെന്നും സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസിനും യു.ഡി.എഫിനുമെതിരെ തെരഞ്ഞെടുപ്പ് കാലത്ത് എല്‍.ഡി.എഫ് പറഞ്ഞതൊക്കെ  കള്ളമായിരുന്നു എന്ന നിലക്കാണ് കാര്യങ്ങള്‍ വന്നു കൊണ്ടിരിക്കുന്നത്.
വിവരാവകാശ നിയമം സംബന്ധിച്ച് മുന്‍സര്‍ക്കാരിനെ വിമര്‍ശിച്ച പിണറായി മുഖ്യമന്ത്രിയായപ്പോള്‍ മന്ത്രിസഭാ തീരുമാനം പോലും നല്‍കാന്‍ ബാധ്യതയില്ല എന്നരീതിയില്‍ ഹൈക്കോടതിയില്‍ സത്യാവാങ്മൂലം നല്‍കി. സാധാരണക്കാര്‍ക്ക് നീതിലഭിക്കാത്ത അന്തരീക്ഷമാണ് നിലവിലുള്ളത്. ഇത്തരം സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
ഇതില്‍നിന്ന് ആരൊക്കെ ചേര്‍ക്കണമെന്ന ചര്‍ച്ചയും വരാനിരിക്കുന്നേയുള്ളൂ. ഉന്നതാധികാര സമിതിയുടെ ഭാഗമാകില്ലെന്ന നിലപാട് സ്വീകരിച്ച ഉമ്മന്‍ചാണ്ടി അയഞ്ഞിട്ടുണ്ടെങ്കിലും സുധീരന് പുനഃസംഘടനാ നടപടിയില്‍ മേധാവിത്വം നല്‍കുന്നതിനെ അംഗീകരിക്കാനിടയില്ല. ഈ സാഹചര്യത്തിലാണ് അടുത്ത ആഴ്ച നടക്കുന്ന ചര്‍ച്ച ശ്രദ്ധേയമാകുന്നതും.
ഡല്‍ഹിയിലെത്തിയ സുധീരന്‍ രാഹുലിനെ കൂടാതെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മുകള്‍ വാസ്‌നിക്, പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി എന്നിവരുമായും കൂടിക്കാഴ്ച നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  19 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  19 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  19 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago