HOME
DETAILS

ലോണിയിൽ വേവുന്നത് ഇറച്ചി രാഷ്ട്രീയം ഗാസിയാബാദിൽ ബി.ജെ.പിക്ക് 'വികസനക്കുരുക്ക്'

  
backup
February 08 2022 | 06:02 AM

%e0%b4%b2%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%b5%e0%b5%87%e0%b4%b5%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%87%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf


വി. അബ്ദുൽ മജീദ്
ഉത്തർപ്രദേശിൽ ഡൽഹിയോടടുത്തു കിടക്കുന്ന വ്യവസായ നഗരമായ ഗാസിയാബാദ് വികസനത്തിൽ ഇത്തിരി മുന്നിലാണ്. എന്നാൽ ഈ വികസനം ഭരണകക്ഷിയായ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിൽ തലവേദനയാകുകയുമാണ്.
ഇവിടെ വികസനം രണ്ടു തരത്തിലാണ് പാർട്ടിയെ തിരിഞ്ഞു കുത്തുന്നത്. വികസനത്തിലെ നഗര ഗ്രാമ അന്തരമാണ് ഇവിടെ ഒരു പ്രധാന ചർച്ചാവിഷയം. നഗരത്തിലുണ്ടായ വികസനനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഗാസിയാബാദ് ജില്ലയിലെ ഗ്രാമപ്രദേശങ്ങൾ ഏറെ പിന്നിലാണെന്ന് പ്രദേശവാസികൾ പറയുന്നു. ഗ്രാമങ്ങളിൽ റോഡ് സൗകര്യം ഇപ്പോഴും പരിതാപകരമാണ്. നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ മാലിന്യങ്ങൾ ഗ്രാമപ്രദേശങ്ങളിൽ കൊണ്ടുപോയി തള്ളി എന്ന ആരോപണവും ശക്തമാണ്.
കൂടാതെ നഗരത്തിൽ വികസനപ്രവർത്തനങ്ങൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കാത്തതുമൂലം പ്രദേശവാസികളിൽ അസ്വസ്ഥത വ്യാപകവുമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഭരണകക്ഷിയായ ബി.ജെ.പി സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളിലുടനീളം ഏറ്റവും വലിയ നേട്ടമായി ഉയർത്തിക്കാട്ടുന്ന വികസനത്തെക്കുറിച്ച് ജില്ലയിൽ അധികമൊന്നും പറയാനാവാത്ത അവസ്ഥയാണ്.


ഗാസിയാബാദ്, സോണി, മുറാദ് നഗർ, സാഹിബാബാദ്, മോദി നഗർ നിയമസഭാ മണ്ഡലങ്ങളാണ് പൂർണമായി ജില്ലയിലുള്ളത്. അഞ്ചിലും 2017ൽ വിജയം ബി.ജെ.പിക്കായിരുന്നു. ഇവിടങ്ങളിൽ ഇത്തവണ സിറ്റിങ് എം.എൽ.എമാരെയാണ് ബി.ജെ.പി പോരിനിറക്കിയിരിക്കുന്നത്. കൂടാതെ ദോലാന മണ്ഡലത്തിന്റെ ഒരു ഭാഗം ഈ ജില്ലയിലാണ്. ബാക്കി തൊട്ടടുത്ത ഹാപ്പൂർ മണ്ഡലത്തിലും. ഈ മണ്ഡലം ബി.എസ്.പിയുടെ കൈവശമാണുള്ളത്.
ഇതിൽ ഗാസിയാബാദ് മണ്ഡലത്തിൽ കടുത്ത മത്സരമാണ് നടക്കുന്നത്. വികസനത്തിന് ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം പൂർണമായി നൽകാനാവാത്തതാണ് ഇവിടെ ബി.ജെ.പി നേരിടുന്ന വലിയൊരു വെല്ലുവിളി. ഇവിടെ സംസ്ഥാന ആരോഗ്യ മന്ത്രി കൂടിയായ ബി.ജെ.പി സ്ഥാനാർഥി അതുൽ ഗാർഗിന്റെ പ്രധാന എതിരാളി അടുത്ത കാലത്ത് ബി.ജെ.പി വിട്ട് ബി.എസ്.പിയിൽ ചേർന്ന പ്രമുഖ നേതാവ് കെ.കെ ശുക്ലയാണെന്നതും മത്സരം കടുപ്പിക്കുന്നു.
മണ്ഡലത്തിൽ പ്രബല സാന്നിധ്യമുള്ള ബ്രാഹ്മണ സമുദായക്കാരനാണ് ശുക്ല. ഗാർഗ് ബനിയ സമുദായക്കാരനും. പാർട്ടിക്കു ലഭിച്ചു പോരുന്ന ദലിത് വോട്ടുകൾക്കൊപ്പം ബ്രാഹ്മണ വോട്ടുകൾ കൂടി ലഭിച്ചാൽ ജയിച്ചുകയറാമെന്ന കണക്കുകൂട്ടലിലാണ് ബി.എസ്.പി.ലോണിയാണ് ബി.ജെ.പി കടുത്ത മത്സരം നേരിടുന്ന മറ്റൊരു മണ്ഡലം. 2017 മുതൽ ബി.ജെ.പി ഇറച്ചിയുടെ പേരിൽ വർഗീയ രാഷ്ട്രീയം ജ്വലിപ്പിച്ചു നിർത്തുന്ന ഇടമാണിത്.
ക്ഷേത്രങ്ങൾക്കടുത്ത് ഇറച്ചിക്കച്ചവടം നടത്തുന്നത് രാജ്യദ്രോഹമാണെന്ന് ആരോപിച്ച് മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ നന്ദകിഷോർ ഗുർജറിന്റെ നേതൃത്വത്തിലാണ് സംഘ് പരിവാർ പ്രവർത്തകർ ഇറച്ചിക്കടകൾക്കു നേരെ നീക്കമാരംഭിച്ചത്. ഇവിടുത്തെ ഇറച്ചിക്കച്ചവടക്കാരിൽ അധികവും മുസ്‌ലിംകളാണ്. അവരുടെ കടകൾ ബലം പ്രയോഗിച്ച് അടപ്പിച്ച സംഭവങ്ങൾ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.


നവരാത്രി പോലുള്ള പ്രധാന ഉത്സവവേളകളിൽ കട അടയ്ക്കാമെന്ന് ഇവിടുത്തെ ഇറച്ചിക്കച്ചവടക്കാർ പറഞ്ഞെങ്കിലും സ്ഥിരമായി പൂട്ടിയിടണമെന്നാണ് സംഘ് പരിവാറിന്റെ ആവശ്യം.
ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഇറച്ചി വിഷയം പ്രചാരണായുധമാക്കുന്നുണ്ട്. അതിന്റെ പേരിൽ ഹിന്ദുക്കളിലെ മാംസഭുക്കുകൾ അടക്കമുള്ളവർക്ക് സംഘ് പരിവാറിനോട് വിയോജിപ്പുണ്ടെന്നും അത് വോട്ടിൽ പ്രതിഫലിക്കുമെന്നും പ്രദേശവാസിയായ ഇംതിയാസ് അഹമ്മദ് ഖാൻ പറഞ്ഞു.


നന്ദ് കിഷോർ തന്നെയാണ് ഇവിടുത്തെ ബി.ജെ.പി സ്ഥാനാർഥി. ബി.എസ്.പിയുടെ ഹാജി ആകിൽ ചൗധരിയാണ് മുഖ്യ എതിരാളി. കോൺഗ്രസ്, ആർ.എൽ.ഡി സ്ഥാനാർഥികളും രംഗത്തുണ്ട്.
മണ്ഡലത്തിലെ വോട്ടർമാരിൽ 25 ശതമാനത്തിലേറെ മുസ്‌ലിംകളാണ്. കൂടാതെ ഗണ്യമായ തോതിൽ ദലിതരും യാദവരും ജാട്ടുകളുമുണ്ട്. കാർഷിക മേഖല കൂടിയായ ഇവിടെ കർഷക വികാരവും ബി.ജെ.പിക്ക് എതിരാകുമെന്നും വിലയിരുത്തപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago