HOME
DETAILS

അനിവാര്യമാകുന്ന വിശാല ജനാധിപത്യ സഖ്യം

  
backup
February 08 2022 | 19:02 PM

%e0%b4%85%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%9c%e0%b4%a8

അഡ്വ. കെ. തൊഹാനി


സാധാരണക്കാരെ അവഗണിച്ചും ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തിയും മോദി-അമിത് ഷാ ഭരണം ഏഴാം വര്‍ഷത്തിൽ എത്തിയിരിക്കുന്നു. ആഗോള തലത്തില്‍ വിശ്വാസ്യതയുള്ള ഏതു സദ്ഭരണ സൂചിക കൊണ്ട് അളന്നാലും രാജ്യം ഏറെ പിന്നോട്ട് പോയെന്ന് കാണാനാകും. രാജ്യത്തിന്റെ പൈതൃകം കൈയൊഴിഞ്ഞ് തീവ്രഹിന്ദുത്വ പാതയില്‍ ഏറെദൂരം അത് താണ്ടിയിരിക്കുന്നു. കിട്ടുന്ന ഏതവസരത്തിലും നിസ്സഹായരായ മനുഷ്യരെ മോദി ഭരണകൂടവും പാര്‍ട്ടിയും കടന്നാക്രമിക്കുന്നത് കാണാം. കര്‍ണാടകത്തില്‍ മുസ് ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് പഠിക്കാന്‍ വരേണ്ട എന്ന ഉത്തരവ് വിവാദമായിരിക്കുകയാണ്.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ മാത്രമല്ല വേട്ടയാടപ്പെടുന്നത്. മോദി സംഘത്തിനൊപ്പം നില്‍ക്കാത്ത രാജ്യത്തെ വ്യവസായികളായ കോടീശ്വരന്‍മാര്‍, പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി ഹിന്ദുത്വ വാദ്യഘോഷത്തിനൊപ്പം താളം പിടിക്കാത്തവരെല്ലാം ആക്രമിക്കപ്പെടുകയാണ്.


അറസ്റ്റിനുള്ള അധികാരം ലഭിച്ച എന്‍ഫോഴ്‌സമെൻ്റ് ഡയരക്ടറേറ്റ് (ഇ ഡി ) നാട്ടുരാജാക്കന്‍മാരുടെ ചട്ടമ്പി സംഘത്തെ പോലെ മുന്നില്‍ നടന്ന് മോദിക്കും അമിത്ഷാക്കും തടസങ്ങളൊഴിവാക്കുന്ന ജോലിയിലാണ്.
ഇടക്കിടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രചാരണവും മാധ്യമ ചര്‍ച്ചകളും ലക്ഷ്യം വച്ചാണ് സര്‍ക്കാര്‍ ഏജന്‍സികളുടെ എല്ലാ നീക്കങ്ങളും. ഇപ്പോള്‍ നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നയുടന്‍ പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കെതിരായ കേസ് വീണ്ടും സജീവമായി. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ തെരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടങ്ങളിലെല്ലാം മോദി ഭരണകൂടും വാദ്രയുടെ കേസ് കുത്തിപ്പൊക്കുന്നത് കാണാം.
ഒരു ശതമാനത്തില്‍ താഴെ കേസുകള്‍ മാത്രം തെളിയിക്കാന്‍ കഴിഞ്ഞ 'കാര്യക്ഷമത' യുള്ള ഏജന്‍സിയാണ് വാദ്രയുടെ കേസും കൈകാര്യം ചെയ്യുന്നത് എന്നത് മറ്റൊരു കാര്യം. ഇതുപോലെ മോദി -ഷാ സംഘം ശത്രുപക്ഷത്താക്കിയ ഏതാനും വ്യവസായികളും സമാന രീതിയില്‍ കേസുകള്‍ നേരിടുന്നുണ്ട്.
തെരഞ്ഞെടുപ്പുകള്‍ കണക്കാക്കി ഈ വ്യവസായികളെല്ലാം കോടതിയില്‍ പോയി പ്രത്യേക അനുമതി വാങ്ങി രാജ്യത്തിന് പുറത്തുപോകുകയാണത്രെ. തെരഞ്ഞെടുപ്പ് കാലത്ത് ഈ വ്യവസായികളെ കോണ്‍ഗ്രസ് പക്ഷപാതികളാക്കി അവഹേളിക്കുന്നത് സ്ഥിരം പരിപാടിയാണ്.


കോടതി നടപടി മാത്രമല്ല, അര്‍ണാബ് ഗോസ്വാമിമരുടെ വെര്‍ബല്‍ അറ്റാക്കു കുടി ഇത്തരം 'പ്രതികള്‍' നേരിടണം. സംഘ്പരിവാര്‍ ഭരണകൂടത്തെ ഏതു വിധേനയും തൃപ്തിപ്പെടുത്താന്‍ തയാറായി നില്‍ക്കുന്ന വലിയൊരു ഉദ്യോഗസ്ഥ വൃന്ദവും ഈ രാജ്യത്തുണ്ട്.
കേന്ദ്ര സര്‍വിസില്‍ നാലായിരത്തോളം ആര്‍.എസ്.എസ് കാഡര്‍മാര്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇവരെല്ലാം ചേര്‍ന്ന് രാജ്യത്തെ മറ്റൊരു ദിശയിലേക്ക് കൊണ്ടു പോകുകയാണ്.

തെരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കും?


അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മതനിരപേക്ഷ വാദികള്‍ കാര്യമായ പ്രതീക്ഷകളൊന്നും വയ്ക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിൻ്റെ എസ്.പി സഖ്യത്തിന് സാധ്യത പറയുന്നുണ്ടെങ്കിലും യോഗി-മോദി സംഘത്തിന്റെ ധ്രുവീകരണ നീക്കങ്ങളെല്ലാം മറികടന്ന് ഭരണം പിടിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പരിശ്രമങ്ങളൊന്നും വലിയ നേട്ടങ്ങളുണ്ടാക്കാന്‍ പര്യാപ്തമല്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംഘടന കെട്ടിപ്പടുക്കുക എന്നല്ലാതെ മറ്റു അത്ഭുതങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ഈ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നില്ല.
മുസഫര്‍ നഗര്‍ കലാപത്തിന് ശേഷമുണ്ടായ മുസ് ലിം -ജാട്ട് അകല്‍ച്ച കുറക്കാന്‍ കഴിഞ്ഞതാണ് ഈ കാലത്തെ ഒരു നല്ല വാര്‍ത്ത. പഞ്ചാബില്‍ കോണ്‍ഗ്രസിലെ ഭിന്നത ഭരണം നഷ്ടപ്പെടുത്തുമോ എന്ന ആശങ്കയാണെങ്കില്‍ ഗോവയില്‍ കോണ്‍ഗ്രസ് ജയിച്ചാലും എം.എല്‍.എമാരെ ബി.ജെ.പി ചാക്കിട്ട് പിടിക്കുമോ എന്നതാണ് ആശങ്ക.


മതനിരപേക്ഷ ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ പോന്നതൊന്നും ഇപ്പോഴും നമ്മുടെ മുന്നില്‍ യാഥാര്‍ഥ്യമായി വന്നിട്ടില്ല എന്നത് വസ്തുതയാണ്.

2014ല്‍ പ്രതിപക്ഷം ചെയ്യേണ്ടിയിരുന്നത്
2014ല്‍ കേന്ദ്രത്തില്‍ ബി.ജെ.പിക്ക് അധികാരം വിട്ടുകൊടുക്കേണ്ടി വന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ സാഹചര്യത്തിൻ്റെ ഗൗരവം മനസിലാക്കി ദീര്‍ഘവീക്ഷണത്തോടെ എന്തെങ്കിലും ചെയ്തതായി അറിവില്ല. തൊട്ടുമുമ്പത്തെ സര്‍ക്കാരില്‍ പദവികള്‍ വഹിച്ചവര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തലപ്പത്ത് തുടരുന്നത് ഒരിക്കലും തന്ത്രപരമായി ശരിയായിരുന്നില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ പലതരം അന്വേഷണങ്ങളുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളെ വേട്ടയാടുന്നത് പ്രതീക്ഷിച്ചത് തന്നെയായിരുന്നു.
നിരന്തരം അന്വേഷണങ്ങള്‍ നേരിടേണ്ടി വരുന്നവര്‍ പ്രതിപക്ഷ പാര്‍ട്ടികളെ നയിച്ചാല്‍ സര്‍ക്കാരിനെതിരേ ഒന്ന് മിണ്ടാന്‍ പോലും അവസരം കിട്ടില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഈ സാഹചര്യം പരിഗണിച്ച് മന്‍മോഹന്‍ സര്‍ക്കാരില്‍ പദവികള്‍ വഹിച്ചിട്ടില്ലാത്തവര്‍ പുതിയ നേതൃത്വമായി വന്നിരുന്നെങ്കില്‍ സ്ഥിതി മാറിയേനെ. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. പ്രതിപക്ഷ പാര്‍ട്ടി നേതൃത്വത്തെ ചുറ്റി അന്വേഷണങ്ങളും വിവാദങ്ങളും സജീവമാക്കി നിര്‍ത്തിയ മോദി സര്‍ക്കാര്‍ , തങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്കുള്ള ദൃശ്യത ഇല്ലാതാക്കുകയും ചെയ്തു.

പൗരസമൂഹം എന്തെടുക്കുന്നു?


മോദി ഭരണത്തില്‍ പലതരം ആക്രമണങ്ങള്‍ക്ക് വിധേയരാകുന്ന ന്യൂനപക്ഷങ്ങളും ദലിതരും മറ്റു പിന്നോക്ക വിഭാഗങ്ങളും ഒരു നേതൃത്വത്തെ തേടുന്നുണ്ട്. പല തരത്തിലുള്ള രാഷ്ട്രീയ സംഘാടനങ്ങളും ചെറുതെങ്കിലും നടക്കുന്നുമുണ്ട്. ഇതെല്ലാം കൂട്ടി യോചിപ്പിക്കാനും വിശാല മുന്നണിയുണ്ടാക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്തമുണ്ട്.
തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്‍ നടത്തിയ നീക്കം അതുകൊണ്ട് തന്നെ ഗൗരവമര്‍ഹിക്കുന്നുണ്ട്. സാമൂഹ്യനീതി പുലരാന്‍ വിശാലമായ കൂട്ടായ്മ പ്രഖ്യാപിച്ച സ്റ്റാലിന്‍ അതിലേക്ക് പ്രതിപക്ഷപാര്‍ട്ടികളെ ക്ഷണിച്ച് എല്ലാവര്‍ക്കും കത്തയക്കുകയാണ് ചെയ്തത്.


യോഗേന്ദ്രയാദവ്, മേധാ പട്കര്‍ പോലുള്ള പൗരാവകാശ-പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെല്ലാം നിരവധി കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ ചെയ്യാനുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് കര്‍ണാടകത്തില്‍ ജയിലില്‍ കിടന്ന വാജ്‌പേയിക്ക് ജയപ്രകാശ് നാരായണന്‍ അയച്ച കത്തും അതിനോടുള്ള പ്രതികരണവും ഈ ഘട്ടത്തില്‍ ഓര്‍ക്കാം. അടിയന്തരാവസ്ഥ നടപ്പാക്കിയ ഇന്ദിരാ സര്‍ക്കാരിനെതിരേ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് നില്‍ക്കാന്‍ എന്തു ചെയ്യണമെന്നായിരുന്നു ജെ.പിയുടെ ചോദ്യം.
ഒരു വ്യവസ്ഥയുമില്ലാതെ ഇന്ദിരാ ഭരണത്തിനെതിരായ പ്രതിപക്ഷ സഖ്യത്തിന് പിന്തുണ നല്‍കുന്നുവെന്നായിരുന്നു വാജ്‌പേയിയുടെ മറുപടി. ബി.ജെ.പിയില്‍ വാജ്‌പേയിയുടെ എതിര്‍പക്ഷത്തായിരുന്ന മോദിയുടെ ഫാഷിസ്റ്റ് ഭരണം തൂത്തെറിയാന്‍ വിശാല ജനാധിപത്യ സഖ്യമെന്ന മിനിമം അജണ്ടയില്‍ ഒന്നിക്കാന്‍ എന്തു ചെയ്യണമെന്നാണ് നാം ആലോചിക്കേണ്ടത്. തമിഴ്‌നാട്ടില്‍ നിന്ന് എം.കെ സ്റ്റാലിന്‍ അയച്ച കത്ത് അത്തരമൊരു തുടക്കമാകട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago