നവയുഗം സാംസ്‌കാരിക വേദി രക്തദാനം സംഘടിപ്പിച്ചു
ദമാം: സഫിയ അജിത്തിന്റെ ആറാം ചരമവാർഷിക സ്മരണയിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന സഫിയ അജിത്തിന്റെ ചരമവാർഷികത്തിന്റെ ഭാഗമായി നടത്തി വരുന്ന സാമൂഹ്യക്ഷേമപ്രവർത്തനങ്ങളുടെ തുടര്‍ച്ചയായി നടന്ന രക്തദാനക്യാമ്പില്‍ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു. പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.
ദമാം കിംഗ് ഫഹദ് സ്പെഷ്യലിസ്റ്റ്ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ട രക്തദാനക്യാമ്പില്‍ നിരവധി പ്രവാസികള്‍ രക്തം ദാനം ചെയ്‌തു പങ്കാളികളായി. കേന്ദ്ര കമ്മറ്റി രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍, ആക്ടിങ് സെക്രട്ടറി സാജൻ കണിയാപുരം, വൈസ് പ്രസിഡന്റ് മഞ്ജു മണികുട്ടൻ, ജീവകാരുണ്യവിഭാഗം കണ്‍വീനർ ഷിബുകുമാര്‍, കേന്ദ്രനേതാക്കളായ ഉണ്ണി പൂച്ചെടിയൽ, പദ്മനാഭൻ മണിക്കുട്ടൻ, നിസ്സാം കൊല്ലം, ഗോപകുമാർ, ബിജു വർക്കി, സനു മഠത്തിൽ, മിനി ഷാജി, പ്രഭാകരന്‍ എടപ്പാള്‍, ശരണ്യ ഷിബു, തമ്പാൻ നടരാജൻ, സാബു, അൻവർ എന്നിവർ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."