HOME
DETAILS
MAL
നിയമസഭയുടെ ബജറ്റ് സമ്മേളനം 18 മുതല്‍.
backup
February 09 2022 | 07:02 AM
തിരുവനന്തപുരം : സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം 18 മുതല്‍ രണ്ട് ഘട്ടങ്ങളിലായി നടക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുക .പ്രസംഗത്തിന് മന്ത്രി സഭാ യോഗം അംഗീകാരം നല്കി. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്താനാണ് തീരുമാനം. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചര്‍ച്ചക്ക് ശേഷം സഭ പിരിയും. പിന്നീട് മാര്‍ച്ച് രണ്ടാം വാരം ബജറ്റിനായി ചേരും. 25 മുതല്‍ മാര്‍ച്ച് 10 വരെ സഭയില്ല. മാര്‍ച്ച് 11 നായിരിക്കും സംസ്ഥാന ബജറ്റ്.ലോകായുക്ത ഓര്‍ഡിന്‍സ് ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ നിയമസഭാ സമ്മേളനതീയതി നിശ്ചയിക്കുന്ന് അനിശ്ചിതത്വത്തിലായിരുന്നു. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടതോടെ പ്രതിസന്ധി ഒഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."