ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു; അണക്കെട്ട് തകര്‍ന്നു, ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു, നിരവധി പേരെ കാണാതായി; പ്രദേശത്ത് മിന്നല്‍ പ്രളയ മുന്നറിയിപ്പ്
ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം. ചമോലി ജില്ലയിലെ ജോഷിമഠിലാണ് ദുരന്തം. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. നിരവധി ആളുകളെ കാണാതായിട്ടുണ്ട്.
ദൗലി ഗംഗ കരകവിഞ്ഞൊഴുകിയതോടെ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ഋഷി ഗംഗ വൈദ്യുത പദ്ധതി ഭാഗികമായി തകര്‍ന്നു.
ഋഷികേശിലും ഹരിദ്വാറിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് മിന്നല്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നദിയുടെ കരയിലെ നിരവധി വീടുകള്‍ നശിച്ചിട്ടുണ്ട്.
ഇന്തോ ടിബറ്റര്‍ ബോര്‍ഡര്‍ പൊലിസും ദുരന്ത നിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അളകനന്ദ നദിയുടെ തീരത്തുള്ളവരോട് ഒഴിയാന്‍ നിര്‍ദേശം നല്‍കി.
ദുരന്തത്തെ നേരിടാന്‍ സര്‍ക്കാര്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ടി.എസ്. റാവത്ത് പറഞ്ഞു.
#WATCH | A massive flood in Dhauliganga seen near Reni village, where some water body flooded and destroyed many river bankside houses due to cloudburst or breaching of reservoir. Casualties feared. Hundreds of ITBP personnel rushed for rescue: ITBP pic.twitter.com/c4vcoZztx1
— ANI (@ANI) February 7, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."