HOME
DETAILS

തൊഴിലാളികൾക്ക് കൊവിഡ്: സഊദിയിൽ പത്ത് പള്ളികൾ അണു നശീകരണത്തിനായി അടച്ചു

  
backup
February 08 2021 | 14:02 PM

10-mosques-closed-due-to-covid-detection-0802
     റിയാദ്: തൊഴിലാളികൾക്കും പ്രാർത്ഥനക്കെത്തിയവർക്കും വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്ത് വിവിധ പ്രവിശ്യകളിലായി പത്ത് പള്ളികൾ താത്കാലികമായി അടച്ചതായി സഊദി ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. അണുനശീകരണത്തിന്റെ ഭാഗമായാണ് നടപടി. റിയാദ് പ്രവിശ്യയിൽ അഞ്ച് പള്ളികൾ അടച്ചു. ഇതിൽ മൂന്നെണ്ണം ഹുറൈമല ഗവർണറേറ്റിലും മറ്റുള്ളവ അഫ്ലജ്, ദിലം ഗവർണറേറ്റുകളിലുമാണ്. ദിലം ഗവർണറേറ്റിൽ ആറ് തൊഴിലാളികൾക്കാണ് വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്.
 
      അൽബാഹയിലെ അൽ മൻദഖ്, കിഴക്കൻ പ്രാവിശ്യയിലെ ദമാം എന്നിവിടങ്ങളിൽ ഓരോ പള്ളികളും വടക്കൻ അതിർത്തിയിൽ മൂന്ന് പള്ളികളുമാണ് താത്കാലികമായി അടക്കാൻ ഉത്തരവിട്ടത്. അണുനശികരണത്തിനായി 24 മണിക്കൂർ മുതൽ 48 മണിക്കൂർ നേരത്തെക്കാണ് അടച്ചത്. അണുനശീകരണത്തിന് ശേഷം പ്രതിരോധ പ്രവർത്തനങ്ങൾ ഉറപ്പ് വരുത്തിയ ശേഷം പള്ളികൾ തുറക്കും. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും മന്ത്രാലയം നേരത്തെ പുറത്ത് വിട്ട നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും വിശ്വാസികളോട് മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടു. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago