പടുവളത്തിനും തോട്ടംഗേറ്റിനും ഇടയില്‍ അപകടങ്ങള്‍ തുടര്‍ക്കഥ
ചെറുവത്തൂര്‍: ദേശീയ പാതയില്‍ പിലിക്കോട് തോട്ടം ഗേറ്റിനും പടുവളത്തിനുമിടയില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മൂന്നു വാഹനങ്ങളാണ് ഇവിടെ റോഡരികിലെ കുഴിയിലേക്കു വീണത്. ബുധനാഴ്ച വൈകിട്ട് തോട്ടം ഗേറ്റില്‍ ട്രാവലര്‍ ഇടിച്ചു കാര്‍ പാതയോരത്തെ കുഴിയിലേക്കു വീണിരുന്നു.
ഇതിനു പിന്നാലെ അതിനു തൊട്ടടുത്തു കെ.എസ്.ആര്‍.ടി സി ബസും നിയന്ത്രണം വിട്ടു കുഴിയിലേക്കു പോയി. മുന്നിലുണ്ടായിരുന്ന ഓട്ടോയില്‍ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടയിലാണു പാണത്തൂര്‍ കോട്ടയം സൂപ്പര്‍ ഫാസ്റ്റ് അപകടത്തില്‍ പെട്ടത്.
തോട്ടം ഗേറ്റില്‍ ദേശീയപാതയില്‍ നിന്നുള്ള പടന്ന ഫാം റോഡാണ് അപകടക്കെണിയാകുന്നത്. ഇത്തരത്തിലൊരു റോഡിന്റെ സൂചന പോലും ദേശീയപാതയോരത്തു കാണാനില്ല. കൃത്യമായി സിഗ്നല്‍ ഇടാതെ വാഹനങ്ങള്‍ ഈ റോഡിലേക്കു പ്രവേശിക്കുന്നതാണു പലപ്പോഴും അപകടം വരുത്തി വയ്ക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ അഞ്ചു പേര്‍ക്കു ഈ പ്രദേശങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."