HOME
DETAILS
MAL
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ മനുഷ്യാവകാശകമ്മീഷൻ പരിശോധന നടത്തി
backup
February 12 2022 | 12:02 PM
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആശുപത്രിയില്‍ പരിശോധന നടത്തി. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബെജുനാഥാണ് ആപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് പരിശോധിച്ചത്. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെ ടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. മാനസികാരോഗ്യ കേന്ദ്രത്തിലെ ദാരുണസംഭവം അത്യന്തം ഗൗരവകരമാണെന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ചശേഷം ആവശ്യമായ കൂടുതല്‍നടപടികള്‍ സ്വീകരിക്കുമെന്നും ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് പറഞ്ഞു. സംഭവത്തില്‍ സൂപ്രണ്ടുംജില്ലാപോലീസ്മേധാവിയും 15ദിവസത്തിനകംറിപ്പോര്‍ട്ട്സമര്‍പ്പിക്കണമെന്ന്കമ്മീഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."