HOME
DETAILS

ഈ സര്‍ക്കാര്‍ 44,000 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു: യു.ഡി.എഫ് സ്ഥിരപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം 5910

  
backup
February 10, 2021 | 2:34 PM

new-appoint-kerala-govt-issue-c-m

തിരുവനന്തപുരം: കേരളത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരേ രാഷ്ട്രീയപാര്‍ട്ടികളും റാങ്ക് ഹോള്‍ഡേഴ്‌സുകാരും സമരം തുടരുമ്പോള്‍ നിയമനത്തിലെ കണക്കുകള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി. ഈ സര്‍ക്കാര്‍ വന്നശേഷം 27,000 സ്ഥിരം തസ്തികകള്‍ ഉള്‍പ്പെടെ 44,000 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്നര്‍ത്ഥം. ഇപ്പോള്‍ തന്നെ ഈ സര്‍ക്കാര്‍(2021 ജനുവരി 31 വരെ) 1,57,911 പേര്‍ക്ക് പി.എസ്.സി വഴി നിയമനം നല്‍കിക്കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.

പരീക്ഷ കൃത്യമായി നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒഴിവ് യഥാസമയം റിപ്പോര്‍ട്ട് ചെയ്യിച്ച് നിയമനം നല്‍കുന്ന രീതിയാണ് സ്വീകരിച്ചുവരുന്നത്. അനന്തമായി റാങ്ക്ലിസ്റ്റുകള്‍ നീട്ടിപുതിയ തലമുറക്ക് പരീക്ഷയെഴുതാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുന്ന രീതി അവസാനിപ്പിക്കാനും കിട്ടേണ്ട ഒഴിവുകള്‍ ലിസ്റ്റിലുള്ളവര്‍ക്ക് കിട്ടാനുമുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇപ്പോള്‍ തന്നെ 4012 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത് 3113 മാത്രമായിരുന്നു. 4012 റാങ്ക് ലിസ്റ്റിലായി നാലുലക്ഷത്തോളം ആളുകളുണ്ടാകും.
ഇതില്‍ എല്ലാവര്‍ക്കും ജോലി ലഭിക്കില്ല. അഞ്ചിലൊന്ന് ആളുകള്‍ക്കേ സാധാരണ നിലയില്‍ നിയമനം കിട്ടൂ. സംസ്ഥാനത്താകെ ഇപ്പോഴുള്ള ജീവനക്കാരുടെ എണ്ണം 5,28,231 ആണ്. ഒരുവര്‍ഷം സര്‍ക്കാര്‍ സര്‍വീസിലേക്ക് ആകെ നടത്താന്‍ കഴിയുന്ന നിയമനം 25,000 വരെയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നല്‍കിയ നിയമനങ്ങളുടെ എണ്ണം ഇവിടെ പറഞ്ഞു. സര്‍ക്കാര്‍ സാധ്യമായതിലും കൂടുതല്‍ നിയമനം നടത്തിയിട്ടുണ്ടെന്നും പിണറായി വിജയന്‍ അവകാശപ്പെട്ടു.

പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍ പോലും ദിവസവേതനക്കാരെ നിയമിക്കുന്ന നില യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ അത് തിരുത്തിയത് ഈ സര്‍ക്കാരാണ്. മാനദണ്ഡമില്ലാതെ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്തുന്ന നയം യു.ഡി.എഫ് സര്‍ക്കാരാണ് സ്വീകരിച്ചത്. ആ സര്‍ക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം 5910 ആണ്. എന്നാല്‍, വ്യക്തമായ മാനദണ്ഡത്തോടെ യോഗ്യരായവരെ സ്ഥിരപ്പെടുത്താനാണ് ഈ സര്‍ക്കാര്‍ തീരുമാനിച്ചത്. മറ്റു പരിഗണനകളൊന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏഴരപ്പൊന്നാന മാത്രമല്ല, തിരുവാഭരണങ്ങളും പരിശോധിക്കണം; ഏറ്റുമാനൂരിൽ സ്വത്തുക്കളുടെ ഓഡിറ്റ് ആവശ്യപ്പെട്ട് ഭക്തർ

Kerala
  •  a month ago
No Image

മുല്ലപ്പെരിയാര്‍ വിഷയം: പുതിയ ഡാമിനായുള്ള ചര്‍ച്ചകള്‍ക്കായി കേരളവും തമിഴ്‌നാടും ഇന്ന് മൂന്നാറില്‍ ഒത്തുചേരും

Kerala
  •  a month ago
No Image

രണ്ടാം ജന്മമില്ലാത്ത പടക്കളം! റൗണ്ട് ഓഫ് 32-ൽ വിട്ടുകൊടുക്കാതെ വമ്പന്മാർ

Football
  •  a month ago
No Image

സ്വപ്‌നത്തിന്റെ റാക്കറ്റേന്തി നജാഫുമുണ്ട് ലോകകപ്പ് വേദിയില്‍

International
  •  a month ago
No Image

ചില്ലറക്കളിയല്ല; റൗണ്ട്‌ ഓഫ് 32: വമ്പന്മാര്‍ നേർക്കുനേർ

Football
  •  a month ago
No Image

രണ്ടു പദ്ധതിക്കും കാവിവൽക്കരണത്തിൽ ഒരേമുഖം; പി.എം ഉഷ എന്നേ നടപ്പാക്കി, വിവാദം പി.എം ശ്രീയിൽ മാത്രം

Kerala
  •  a month ago
No Image

സംസ്ഥാനത്ത് പറയാതെ 'പവര്‍കട്ട് '; നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ഉയർന്ന വൈദ്യുതി ഉപയോഗമെന്ന് കെ.എസ്.ഇ.ബി

Kerala
  •  a month ago
No Image

ഒറ്റത്തവണ കെട്ടിട നികുതിയിൽ റെക്കോഡ് വരുമാനം; അഞ്ച് വർഷം പിരിച്ചത് 1066.89 കോടി

Kerala
  •  a month ago
No Image

ലോക്കോ പൈലറ്റുമാര്‍ ഇന്നുമുതല്‍ സമരത്തിലേക്ക്

Kerala
  •  a month ago
No Image

നഴ്‌സുമാര്‍ തെരുവില്‍ പ്രതിഷേധത്തില്‍

Kerala
  •  a month ago