60 സെക്കന്റുകള്‍ക്കുള്ളില്‍ ഫലം ലഭിക്കുമെന്നതില്‍ പരിശോധന; സെന്സൊഡൈന് പരസ്യത്തിന് ഇന്ത്യയില്‍ വിലക്ക്
ന്യൂഡല്‍ഹി: 60 സെക്കന്‍ഡിനുള്ളില്‍ പല്ല് പുളിപ്പില്‍ നിന്ന് ആശ്വാസം നേടുമെന്നതില്‍ പരിശോധന നടത്തിയതില്‍ ഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് സെന്സൊഡൈന് പരസ്യങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി.നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി വിലക്കേര്‍പ്പെടുത്തിയത്.
ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും 60 സെക്കന്റുകള്‍ക്കുള്ളില്‍ ഫലം കാണുമെന്നുമുള്ള വാഗ്ദാനങ്ങളില്‍ പരിശോധന നടത്തി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ടര്‍ നല്‍കാനും സി.സി.പി.എ ഡയറക്ടര്‍ ജനറലിന് നിര്‍ദ്ദേശം നല്കി.
ഇന്ത്യയ്ക്ക് പുറത്തുള്ള ഡെന്റിസ്റ്റുകള്‍ പരസ്യത്തില്‍ സെന്‍സോഡൈന്‍ ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പ്രത്യക്ഷപ്പെടുന്നുവെന്നാണ് സി.സി.പി.എയുടെ കണ്ടെത്തല്‍.
കൂടാതെ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിനും വ്യാപാര മര്യാദകള്‍ പാലിക്കാത്തതിനും ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ നാപ്ടോളിന് സി.സി.പി.എ പിഴയിട്ടിട്ടുണ്ട്. പത്ത് ലക്ഷം രൂപയാണ് നാപ്ടോളിന് പിഴ ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."