HOME
DETAILS
MAL
മുന്‍ കേന്ദ്രമന്ത്രി അശ്വിനികുമാര്‍ കോണ്‍ഗ്രസ് വിട്ടു
backup
February 15 2022 | 08:02 AM
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അശ്വിനികുമാര്‍ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. ഏറെ ചിന്തിച്ചാണ് പാര്‍ട്ടി വിടാന്‍ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
2009 മുതല്‍ 2014 വരെ മന്മോഹന് സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിയമമന്ത്രിയായിരുന്നു അശ്വനി കുമാര്‍.
' നിലവിലെ സാഹചര്യത്തില്‍ തന്റെ അന്തസിന് യോജിച്ച രീതിയില്‍, പാര്‍ട്ടിക്ക് പുറത്ത് നിന്നുകൊണ്ട് ദേശീയ വിഷയങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു'- അശ്വിനി കുമാര്‍ കത്തില്‍ പറയുന്നു.
മുന്‍കാലങ്ങളില്‍ തനിക്ക് നല്കിയ പരിഗണനയ്ക്ക് നന്ദി പറയുന്നുവെന്നും എന്നാല്‍ പൊതുപ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."