HOME
DETAILS

ഉദ്യോഗാര്‍ഥികള്‍ക്ക് നിരാശ; ആവശ്യങ്ങള്‍ പരിഗണിക്കാതെ മന്ത്രിസഭ; സ്ഥിരപ്പെടുത്തല്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം

  
backup
February 15 2021 | 06:02 AM

cm-pinarayi-vijayan-cabinet-decisions-regularisation-of-contract-employess-2021

തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ മന്ത്രിസഭ. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതില്‍ തീരുമാനമെടുത്തില്ല. ഉദ്യോഗാര്‍ഥികളുടെ സമരം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. സമരം ഒത്തുതീര്‍പ്പാക്കാനുള്ള യാതൊരു ചര്‍ച്ചയും യോഗത്തില്‍ നടന്നില്ല.

അതേസമയം, താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. 15 വര്‍ഷം സര്‍വീസുള്ളവരെ ആകും സ്ഥിരപ്പെടുത്തുക. വിവിധ വകുപ്പുകളിലേയും പൊതുമേഖലയിലേയും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തും.

ടൂറിസം വകുപ്പ് അടക്കമുള്ളവയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനവും എടുത്തിട്ടുണ്ട്. നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം നേരത്തെ തന്നെ നീട്ടിയിരുന്നു.

താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ ആ തസ്തികകള്‍ പി.എസ്.സിയ്ക്ക് വിട്ടതല്ലെന്ന് ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെത്തിയ പകുതി അജണ്ടകള്‍ അടുത്ത ബുധനാഴ്ച്ച ചേരുന്ന യോഗത്തില്‍ പരിഗണിക്കാനായി മാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഹേമചന്ദ്രന്‍ കൊലപാതകക്കേസ്; പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  21 days ago
No Image

ആശ്വാസം; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച യുവാവിന് രോഗമുക്തി

Kerala
  •  21 days ago
No Image

മാധ്യമ ഉള്ളടക്കം നിയന്ത്രിക്കാൻ മാർ​ഗ നിർദേശങ്ങളുമായി സഊദി; തെറ്റിദ്ധാരണാജനകമായ ഉള്ളടക്കങ്ങൾക്ക് വിലക്ക്

Saudi-arabia
  •  21 days ago
No Image

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി; കാട്ടുപന്നികളെ വെടിവെച്ചുകൊന്ന് നെടുമങ്ങാട് നഗരസഭ 

Kerala
  •  21 days ago
No Image

അബൂദബിയിൽ പുതിയ ഹാജർ നിയമങ്ങൾ; ഇതറിയാത്ത രക്ഷിതാക്കൾക്ക് മുട്ടൻ പണി കിട്ടും

uae
  •  21 days ago
No Image

ട്രെയിനിൽ മുൻ ആർപിഎഫ് ഉദ്യോഗസ്ഥൻ നടത്തിയ വെടിവെപ്പ്: കൊല്ലപ്പെട്ടവരിലൊരാളായ അസ്ഗർ അലി അബ്ബാസിനെ വെടിവെച്ചത് രണ്ട് തവണ; സാക്ഷി മൊഴി 

National
  •  21 days ago
No Image

പാക് വിമാനങ്ങള്‍ക്കുള്ള വ്യോമഗതാഗത വിലക്ക് നീട്ടി ഇന്ത്യ

National
  •  21 days ago
No Image

ചരിത്രം കുറിച്ച് അഹമ്മദ് അല്‍ ഷാറ; ആറ് പതിറ്റാണ്ടിനു ശേഷം ഒരു സിറിയന്‍ പ്രസിഡന്റ് യുഎന്‍ ആസ്ഥാനത്ത്

International
  •  21 days ago
No Image

ഛത്തീസ്ഗഡില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചു

National
  •  21 days ago
No Image

വേനല്‍ക്കാലത്തിന് വിട; ഇനി യുഎഇയെ കാത്തിരിക്കുന്നത് ചൂട് കുറഞ്ഞ പകലുകളും തണുപ്പുള്ള രാത്രികളും

uae
  •  21 days ago