കോഴിക്കോട് സര്‍വകലാശാല
ബി.ടെക് ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്
എന്‍ജിനീയറിങ് കോളജില്‍ (സി.യു.ഐ.ഇ.ടി) ബി.ടെക് മൂന്നാം സെമസ്റ്ററിന് ലാറ്ററല്‍ എന്‍ട്രി സ്‌കീമില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 19ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ലാറ്ററല്‍ എന്‍ട്രി എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രാവിലെ 11 മണിക്ക് കോളജില്‍ ഹാജരാകണം. ഫോണ്‍: 0494 2400223.
മാസ്റ്റര്‍ ഓഫ് തിയറ്റര്‍
ആര്‍ട്‌സ് പ്രവേശനം
തൃശൂര്‍ അരണാട്ടുകരയിലെ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് പഠനവകുപ്പിലെ മാസ്റ്റര്‍ ഓഫ് തിയറ്റര്‍ ആര്‍ട്‌സ് (എം.ടി.എ) റഗുലര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.ടി.എ അല്ലെങ്കില്‍ ഏതെങ്കിലും ബിരുദവും നാടകരംഗത്ത് അഭിരുചിയും. അപേക്ഷാ ഫീസ് (250 രൂപ, എസ്.സിഎസ്.ടി-100 രൂപ) ഇ-പെയ്‌മെന്റായി അടച്ച് ംംം.രൗീിഹശില.മര.ശി വെബ്‌സൈറ്റില്‍ 'മാസ്റ്റര്‍ ഓഫ് തിയറ്റര്‍ ആര്‍ട്‌സ് 2016' എന്ന ലിങ്കിലൂടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ ഇ-ചലാന്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓഗസ്റ്റ് 28നകം അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ദ ഹെഡ്, സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ്, ഡോ.ജോണ്‍ മത്തായി സെന്റര്‍, അരണാട്ടുകര, തൃശൂര്‍-680 618 എന്ന വിലാസത്തില്‍ ആഗസ്റ്റ് 29നകം ലഭിക്കണം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407016, 2407107.
എം.സി.എ പ്രവേശനം: രണ്ടാംഘട്ട കൗണ്‍സിലിങ്
സി.സി.എസ്.ഐ.ടിക്ക് കീഴില്‍ സ്വാശ്രയ എം.സി.എ പ്രവേശനത്തിന് എസ്.സിഎസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള രണ്ടാംഘട്ട കൗണ്‍സലിങ് ഓഗസ്റ്റ് 20ന് രാവിലെ 10.30ന് സര്‍വകലാശാലാ കാംപസിലെ സി.സി.എസ്.ഐ.ടിയില്‍ നടക്കും. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട താല്‍പ്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
പരീക്ഷാ അപേക്ഷ
2016 ആഗസ്റ്റ് 17, 18 തിയതികളില്‍ ഫലം പ്രസിദ്ധീകരിച്ച വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റര്‍ ബി.എബി.എസ്.സി മാത്തമാറ്റിക്‌സ്ബി.എസ്.സി കൗണ്‍സലിങ് സൈക്കോളജിബി.കോംബി.ബി.എബി.എം.എം.സിബി.എ അഫ്‌സല്‍-ഉല്‍-ഉലമ (സി.യു.സി.ബി.സി.എസ്.എസ് ) വിദ്യാര്‍ഥികള്‍ക്കുള്ള സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ഓഗസ്റ്റ് 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.എം.എം.സി സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് (സി.യു.സി.ബി.സി.എസ്.എസ്, 2014 പ്രവേശനം മാത്രം) പരീക്ഷകള്‍ക്ക് പിഴകൂടാതെ ഓഗസ്റ്റ് 22 വരെയും 150 രൂപ പിഴയോടെ ഓഗസ്റ്റ് 23 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പരീക്ഷ സെപ്റ്റംബര്‍ രണ്ടിന് ആരംഭിക്കും.
പ്രാക്ടിക്കല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ എം.എസ്‌സി സുവോളജി പ്രാക്ടിക്കല്‍ പരീക്ഷ ഓഗസ്റ്റ് 22 മുതലും എം.എസ്‌സി കംപ്യൂട്ടര്‍ സയന്‍സ് ഓഗസ്റ്റ് 25 മുതലും വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.
മൂന്ന്, നാല് സെമസ്റ്റര്‍ ബി.എം.എംസി പ്രാക്ടിക്കല്‍ ഓഗസ്റ്റ് 25ന് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റര്‍ ബി.എബി.എ അഫ്‌സല്‍-ഉല്‍-ഉലമബി.എസ്.സിബി.കോംബി.ബി.എബി.എം.എംസി (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷാഫലം (ഏപ്രില്‍ 2015) വെബ്‌സൈറ്റില്‍ ലഭ്യമാണ്.
2015 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് (സി.സി.എസ്.എസ്), എം.എസ്‌സി മൈക്രോബയോളജി (സി.യു.സി.എസ്.എസ്), 2015 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി മാത്തമാറ്റിക്‌സ് (സി.സി.എസ്.എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് എം.എസ്‌സി മൈക്രോബയോളജിക്ക് ഓഗസ്റ്റ് 27 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."