HOME
DETAILS
MAL
മലബാര്‍ സിമന്റ്സ് എംഡി രാജിക്കത്ത് നല്കി
backup
February 17 2022 | 07:02 AM
കോഴിക്കോട്: മലബാര്‍ സിമന്റ്സ് എംഡി മുഹമ്മദ് അലി രാജിക്കത്ത് നല്കി. മാര്‍ച്ച് 31 വരെയേ സ്ഥാനത്ത് തുടരുകയുള്ളൂ എന്ന് മുഹമ്മദ് അലി വ്യവസായവകുപ്പിനെ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെക്കുന്നു എന്നാണ് വിശദീകരണം.
തൊഴിലാളി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിസമ്മതിച്ചു എന്നാരോപിച്ച് സി.ഐ.ടി.യു അടുത്തിടെ എംഡിയെ ഉപരോധിച്ചിരുന്നു. മലബാര്‍ സിമന്റ്സിലെ തൊഴിലാളി യൂണിയനുകളുടെ സമ്മര്‍ദ്ദമാണ് രാജിക്ക് കാരണമെന്ന് സൂചന.
2019 നവംബറിലായിരുന്നു മുഹമ്മദ് അലി മലബാര്‍ സിമന്റ്സ് എം.ഡി യായി ചുമതലയേറ്റത്. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."