പ്രധാനമന്ത്രി പദത്തിന് അന്തസ്സുണ്ട്, മോദിയെ ഓർമിപ്പിച്ച് മൻമോഹൻ സിങ്
ന്യൂഡൽഹി
വ്യാജ ദേശീയതയും പരാജയപ്പെട്ട വിദേശനയവുമാണ് മോദി സർക്കാരിന്റേതെന്നും ജനങ്ങളെ കൂടുതൽ കടക്കെണിയിലാക്കിയത് സർക്കാരിന്റെ കൊള്ളരുതായ്മ കൊണ്ടാണെന്നും മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്. പ്രധാനമന്ത്രി എന്ന പദവിക്ക് ചില അന്തസുണ്ടെന്നും അദ്ദേഹം പ്രധാനമന്ത്രി മോദിയെ ഓർമിപ്പിച്ചു.
പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് മോദിക്കെതിരേ മൻമോഹൻ സിങ് രൂക്ഷമായി പ്രതികരിച്ചത്. ഇപ്പോഴും പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ കുറ്റംപറയുകയാണ് ബി.ജെ.പി സർക്കാർ. പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങി ഗുരുതരമായ പ്രശ്‌നങ്ങളാണ് ജനങ്ങൾ നേരിടുന്നത്. എന്നിട്ടും നെഹ്‌റുവിനെ കുറ്റംപറയാനാണ് മോദി സമയം കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. താൻ പത്തു വർഷം പ്രധാനമന്ത്രിയായിരിക്കെ ചെയ്ത കാര്യങ്ങളും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആത്മാഭിമാനത്തെ താൻ കളങ്കപ്പെടുത്തിയിട്ടില്ലെന്നും ഡോ. മൻമോഹൻ സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."