സര്‍ക്കാരിനെതിരേ വീണ്ടും ആഞ്ഞടിച്ച് ഗവര്‍ണര്‍; മന്ത്രിമാരുടെ പെഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിലൂടെ നടക്കുന്നത് പാര്‍ട്ടി റിക്രൂട്ട്‌മെന്റ്: അനുവദിക്കാനാവില്ല
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരില്‍ വീണ്ടും ആഞ്ഞടിച്ച് മുഹമ്മദ് ആരിഫ് ഖാന്‍. സര്‍ക്കാരുമായുണ്ടായ പ്രശ്‌നങ്ങള്‍ തീര്‍ന്നുവെന്നു ധരിച്ചവരെ ഞെട്ടിച്ചാണ് വീണ്ടും ഗവര്‍ണര്‍ ഇന്നു മാധ്യമങ്ങള്‍ക്കു മുമ്പില്‍ തുറന്നടിച്ചത്. മന്ത്രിമാരുടെ പെഴ്‌സണ്‍ല്‍ സ്റ്റാഫ് നിയമനത്തെക്കുറിച്ചാണ് അദ്ദേഹം സ്റ്റാഫ് നിയമനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായാണ് രംഗത്തെത്തിയത്.
ഏത് സര്‍ക്കാര്‍ ഭരിക്കുമ്പോഴും ഇതാണവസ്ഥ. എല്ലാ മന്ത്രിമാര്‍ക്കും ഇരുപതിലേറെ പെഴ്‌സണല്‍ സ്റ്റാഫുകളുണ്ട്. രണ്ടു വര്‍ഷം കൂടുമ്പോള്‍ ഇവര്‍ സ്റ്റാഫുകളെ മാറ്റുന്നു. ഇതുവഴി നടക്കുന്നത് പാര്‍ട്ടി റിക്രൂട്ട്‌മെന്റാണ്. ഇവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ അവസരമുണ്ടാക്കുന്നു. ഈ രീതി റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. ഇതിലൂടെ പാര്‍ട്ടി കേഡര്‍ വളര്‍ത്തുന്നു. പെന്‍ഷനും ശമ്പളവും അടക്കം വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. ഈ രീതി അവസാനിപ്പിക്കണം.
പൊതുഭരണ സെക്രട്ടറി ജ്യോതിലാലിനെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല. രാജ്ഭവനെ ആരും നിയന്ത്രിക്കേണ്ടെ. കേരള സര്‍ക്കാരിനതതിന് അവകാശമില്ല. തനിക്ക് ഉത്തരം പറയേണ്ട ബാധ്യത രാഷ്ട്രപതിയോടുമാത്രമാണ്. ഗവര്‍ണര്‍ പറഞ്ഞു.
അതേ സമയം ഗവര്‍ണറെ വിമര്‍ശിച്ച മുന്‍മന്ത്രി എ.കെ ബാലനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും ഗവര്‍ണര്‍ പേരെടുത്തു വിമര്‍ശിച്ചു. രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും കണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പഠിക്കണമെന്നാണ് വി.ഡി സതീശനുള്ള മറുപടി. അവരെ ഒതുക്കാന്‍ ശ്രമിക്കുന്നതിനുപകരം അവരില്‍ നിന്നു സതീശന്‍ പഠിക്കണം. ഗവര്‍ണര്‍ പറഞ്ഞു.
മുന്‍ മന്ത്രി ബാലന്‍ ബാലിശമായാണ് സംസാരിക്കുന്നത്. ബാലന്‍ മാത്രമാണദ്ദേഹം. ബാലനില്‍ നിന്നു വളര്‍ന്നിട്ടില്ലെന്നും
ഗവര്‍ണര്‍ പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."