HOME
DETAILS
MAL
വിവാഹം 10 ദിവസം മുന്‍പ്; നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
backup
February 19 2022 | 11:02 AM
കോഴിക്കോട്: നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ഉണ്ണികുളം ഇയ്യാട് നീറ്റോറ ചാലില്‍ ജിനു കൃഷ്ണയുടെ ഭാര്യ കൊടുവള്ളി മാനിപുരം സ്വദേശിനി മുണ്ടയംപുറത്ത് കാവില്‍ തേജാ ലക്ഷ്മി(18)യെയാണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഫെബ്രുവരി ഒന്‍പതാം തീയതിയാണ് ജിനു കൃഷ്ണയും തേജാലക്ഷ്മിയും ആര്യസമാജത്തില്‍ വെച്ച് വിവാഹം ചെയ്തത്.
ഒന്‍പതാം തിയതി രാവിലെ അഞ്ചര മണിയോടെ തേജാ ലക്ഷ്മിയെ കാണാതായതിനേതുടര്‍ന്ന് ബന്ധുക്കള്‍ കൊടുവള്ളി പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വൈകുന്നേരം
നാലരയോടെ ഇരുവരും സ്റ്റേഷനില്‍ ഹാജരായിരുന്നതായും പിന്നീട് വരന്റെ ഇയ്യാട്ടുള്ള വീട്ടിലേക്ക് പോയതായും തേജാ ലക്ഷ്മിയുടെ ബന്ധുക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."