മീ ടു: എം.ജെ അക്ബര്‍ പ്രിയരമണിക്കെതിരേ നല്‍കിയ അപകീര്‍ത്തി കേസ് തളളി
ന്യൂഡല്‍ഹി: മീടു ലൈംഗിക ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരേ മുന്‍ കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസ് കോടതി തള്ളി. കേസില്‍ പ്രിയാരമണിയെ കോടതി കുറ്റവിമുക്തയാക്കി. ദശാബ്ദങ്ങള്‍ കഴിഞ്ഞാലും സ്ത്രീക്ക് പരാതി നല്‍കാന്‍ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.ലൈംഗിക അതിക്രമത്തിന്റെ ആഘാതം എത്രയെന്ന് സമൂഹം അറിയണം. അതിനിരയാവുന്നവര്‍ അനുഭവിക്കുന്ന പീഡനം മനസിലാക്കണം. തനിക്കുണ്ടായ ദുരനുഭവം മാനസികാഘാതം മൂലം വര്‍ഷങ്ങളോളം പറയാന്‍ ചിലര്‍ക്ക് കഴിഞ്ഞെന്നു വരില്ല. ഇതും സമൂഹം മനസിലാക്കണം.
ലൈംഗിക അതിക്രമത്തിനെതിരേ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ സ്ത്രീ ശിക്ഷിക്കപ്പെടരുതെന്നും കോടതി പറഞ്ഞു. ലൈംഗിക പീഡനത്തിന് ഇരയാകുന്ന ആള്‍ നേരിടേണ്ടി വരുന്ന പ്രയാസങ്ങളും ക്ലേശങ്ങളും സമൂഹം മനസിലാക്കണം. സാമൂഹ്യമായി വലിയ നിലയിലുള്ള ആള്‍ക്ക് ലൈംഗിക പീഡകനാകാന്‍ കഴിയും. അത്തരം പ്രവൃത്തി ഒരാളുടെ അന്തസും ആത്മാഭിമാനവും ഇല്ലാതാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. അഡീഷനല്‍ ചീഫ് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാറാണ് വിധി പ്രസ്താവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."