കൂടുതല്‍ രേഖകള്‍ പുറത്തുവിടും; ക്രമക്കേടില്‍ ജയരാജനും പങ്ക്: ചെന്നിത്തല
കൊല്ലം: ഇ.എം.സി.സി. അഴിമതി ആരോപണത്തില്‍ ഫിഷറീസ് വകുപ്പുമന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കും വ്യവസായ വകുപ്പുമന്ത്രി ഇ.പി. ജയരാജനും എതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രമക്കേടില്‍ വ്യവസായമന്ത്രി ഇ.പി ജയരാജനും പങ്കെന്ന് ചെന്നിത്തല പറഞ്ഞു.
മന്ത്രി ഒളിച്ചുകളിച്ചാല്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിടും. മനോനില തെറ്റിയത് ആര്‍ക്കാണെന്ന് കുണ്ടറക്കാര്‍ക്ക് അറിയാം.
ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ടോം ജോസ് ആണ്. ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് ചെറിയ സ്ഥാപനത്തിന്റെ ചെയര്‍മാനായി പോകുന്നത് എന്തിനാണെന്ന് ഇപ്പോഴാണ് മനസിലായത്. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ വകുപ്പുമന്ത്രിയും ഇതിനകത്തെ പ്രതിയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."