ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് ഉദ്യോഗസ്ഥര്‍: യോഗം 4.30ന്; കേരളത്തില്‍ ഉദ്യോഗസ്ഥ ഭരണമാണോയെന്ന് യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സുമാരുമായി സമരം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ചക്കെത്തുന്നത് ഉദ്യോഗസ്ഥര്‍. സര്‍ക്കാര്‍ ഭാഗത്തുനിന്ന് മന്ത്രിമാരോ ഉദ്യോഗസ്ഥരോ ആരെങ്കിലും ചര്‍ച്ച നടത്തിയാല്‍ മതിയെന്നായിരുന്നു സമരക്കാരുടെ നിലപാട്. എന്നാല്‍ ഇതിനെതിരേ വിമര്‍ശനവും ഉയര്‍ന്നു. കേരളത്തില്‍ നടക്കുന്നത് ഉദ്യാഗസ്ഥരാണോ എന്ന് യാത്ത് കോണ്‍ഗ്രസ് ചോദിച്ചു. ചര്‍ച്ച നടത്തേണ്ടത് മന്ത്രിമാരും ജനപ്രതിനിധികളുമാകണം. അല്ലാതെ ഉദ്യോഗസ്ഥരല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അതേ സമയം ഉദ്യോഗസ്ഥതല ചര്‍ച്ച ഇന്ന് വൈകിട്ട് 4.30ന് നടക്കും. എല്‍.ജി.എസ്, സി.പി.ഒ ഉദ്യോഗാര്‍ഥികളുമായാണ് ചര്‍ച്ച. ആഭ്യന്തര സെക്രട്ടറി, എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവര്‍ സമരക്കാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കും.
എല്‍.ജി.എസ്, സി.പി.ഒ വിഭാഗങ്ങളിലെ മൂന്ന് പേരെ വീതമാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥതല ചര്‍ച്ച എന്ന തീരുമാനത്തില്‍ ഉദ്യോഗാര്‍ഥികള്‍ അസംതൃപ്തി പ്രകടിപ്പിച്ചിട്ടില്ല. പ്രശ്‌നം എങ്ങനെയായാലും പരിഹരിച്ചാല്‍ മതി എന്നതുമാത്രമാണ് അവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."