'കുട്ടിയുടെ ശരീരത്തില്‍ ചിപ്പ്, ഹൈപ്പര്‍ ആക്ടീവ്'; വിചിത്രവാദങ്ങളുമായി പരുക്കേറ്റ കുട്ടിയുടെ അമ്മ; കുഞ്ഞിന്റ സംരക്ഷണം ആവശ്യപ്പെട്ട് പിതാവ്
കൊച്ചി: ശരീരമാസകലം ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ടര വയസുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലാണ് കുട്ടി ചികിത്സയിലുള്ളത്.
കുഞ്ഞിന്റെ ചികില്‍സ വൈകിപ്പിച്ചതിന് അമ്മയ്‌ക്കെതിരെ കേസെടുത്തെങ്കിലും പരുക്കിന്റെ കാരണം ദുരൂഹമായി തുടരുകയാണ്. ആശുപത്രിയില്‍ കുട്ടിയുടെ കൂടെ അമ്മയും അമ്മൂമ്മയുമാണ് ഉള്ളത്. ഇരുവരും മാനസികവിഭ്രാന്തിയുള്ളത് പോലെയാണ് പെരുമാറുന്നതെന്നും, പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കുന്നതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു വ്യക്തമാക്കി. കുട്ടിക്ക് ഹൈപ്പര്‍ ആക്ടീവ് രീതിയുണ്ടെന്നും ദേഹത്ത് ചിപ്പുണ്ടെന്നും, കുട്ടിയുടെ വിവരങ്ങള്‍ ആരൊക്കെയോ ചോര്‍ത്തുന്നുണ്ടെന്നും, മുറിവുകള്‍ സ്വയമുണ്ടാക്കിയതാണെന്നുമാണ് കുട്ടിയുടെ അമ്മ പറയുന്നത്.
എന്നാല്‍ ഈ മൊഴികളൊന്നും വിശ്വസനീയമല്ലെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. ഇവര്‍ക്കൊപ്പം താമസിക്കുന്നയാള്‍ കാക്കനാട് ഫ്‌ളാറ്റ് വാടകയ്്‌ക്കെടുത്തത് സൈബര്‍ പൊലിസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനയാണ്. രണ്ട് വയസുകാരിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിറകെ രാത്രി രണ്ട് മണിക്ക് ഇയാളും കുഞ്ഞിന്റെ അമ്മയുടെ സഹോദരിയും ഫ്‌ളാറ്റില്‍ നിന്ന് കാറില്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
അതേസമയം, കുഞ്ഞിന്റെ സംരക്ഷണത്തിനായി നിയമസഹായം തേടാനൊരുങ്ങുകയാണ് പിതാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."