തൊഴില്‍ പീഡനത്തില്‍ നിന്നും ദുരിതത്തില്‍ നിന്നും മോചിതയായി കോഴിക്കോട് സ്വദേശിനി നാട്ടിലേക്ക് മടങ്ങി
ജിദ്ദ: സഊദിയിൽ ജോലി തേടിയെത്തിയ അടിവാരം സ്വദേശിനി സുലൈഖ ദീര്‍ഘ നാളത്തെ തൊഴില്‍ പീഡനത്തില്‍ നിന്നും ദുരിതത്തില്‍ നിന്നും മോചിതയായി സ്വദേശത്തേക്കു യാത്രയായി. 2015 ലാണ് കോഴിക്കോട് ജില്ലയിലെ പുതുപ്പാടി അടിവാരം സ്വദേശിനിയായ സുലൈഖ (59) ഖുന്‍ഫുദയിലെ ഒരു വീട്ടില്‍ ജോലിക്കെത്തിയത്. ഒരു വര്‍ഷത്തിലധികം അവിടെ ജോലി ചെയ്ത സുലൈഖ മാനസികവും ശാരീരികവുമായ പീഡനമേല്‍ക്കേണ്ടിവന്നതിനാല്‍ എങ്ങിനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്ന അവസ്ഥയിലെത്തുകയായിരുന്നു. അതിനിടെ ഇഖാമ കാലാവധി കഴിയുകയും പാസ്സ്‌പോര്‍ട്ട് ലഭിക്കാതിരിക്കുകയും ചെയ്തു. സ്‌പോണ്‍സറുടെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട് പുറത്തു വന്ന സുലൈഖ ജിദ്ദയിലും സമീപ പ്രദേശങ്ങളിലും ചെറിയ ജോലികള്‍ ചെയ്തു ജീവിതം പുലര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ചില സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമായെങ്കിലും നാട്ടിലേക്കു പോകുന്നതിനുള്ള ശ്രമങ്ങള്‍ വിഫലമായി. മാസങ്ങളോളം ജോലിയും വരുമാനവുമില്ലാതെ കഴിയേണ്ടിയും വന്നു. വിഷയമറിഞ്ഞ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബലദ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുല്‍ കലാം ചിറമുക്ക്, സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വളണ്ടിയര്‍മാരായ ഹസൈനാര്‍ മാരായമംഗലം, അബ്ദുല്‍ കരീം, സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് മമ്പാട് എന്നിവര്‍ ഇടപെട്ട് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് യാത്രക്കുള്ള രേഖകള്‍ ശരിയാക്കി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."