പൊതുവിദ്യാലയങ്ങള്‍ നിലവാരം ഉയര്‍ത്തും: മന്ത്രി ടി.പി രാമകൃഷ്ണന്‍
കോഴിക്കോട്: പൊതുവിദ്യാലയങ്ങള്‍ ഉന്നത നിലവാരത്തിലേക്കുകയര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് എക്‌സൈസ്-തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍.
പുതിയറ പറയഞ്ചേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച രജത ജൂബിലി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈസ്‌കൂളിനായി പണി കഴിപ്പിച്ച സ്‌കൂള്‍ പാചകപ്പുരയുടെയും ഭക്ഷണശാലയുടെയും ഉദ്ഘാടനം എം.കെ മുനീര്‍ എം.എല്‍.എ നിര്‍വഹിച്ചു.
പുതിയ അധ്യയന വര്‍ഷത്തിലെ വിജയജ്യോതി പരിപാടികളുടെ ഉദ്ഘാടനവും അവാര്‍ഡ് ദാനവും ചടങ്ങില്‍ നടത്തി.
കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ കെ.പി. ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
രാധാകൃഷ്ണന്‍ മാസ്റ്റര്‍, കെ.ടി. ബിന്ദു, ഒ.എസ് പുഷ്പ, ഷിറാസ് ഖാന്‍, കെ. ശ്രീകുമാര്‍, കെ.പി. മധുസൂദനന്‍, പി. ദിവാകരന്‍, പി.എം.വി പണിക്കര്‍, സുരേഷ് ബാബു, പവിത്രന്‍, സി.ടി ഷമീര്‍, വിദ്യാര്‍ഥി പ്രതിനിധി കെ.പി. സല്‍മാന്‍ ഫാരിസ് സംസാരിച്ചു. സ്വാഗതസംഘം ചെയര്‍പേഴ്‌സനും വാര്‍ഡ് കൗണ്‍സിലറുമായ എം.സെലീന സ്വാഗതവും ജനറല്‍ കണ്‍വീനര്‍ വി.കെ. മോഹന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."