ഐശ്വര്യ കേരള യാത്ര സമാപനത്തിലേക്ക്; തെരഞ്ഞെടുപ്പിലേക്കുണര്‍ന്ന് യു.ഡി.എഫ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐശ്വര്യകേരള യാത്ര സമാപനത്തിലേക്ക്. ഇന്നലെ വൈകീട്ട് പാറശാലയിലെ പരിപാടിയോടെ സ്വീകരണ പരിപാടികള്‍ അവസാനിച്ചു. നാളെ വൈകീട്ട് തിരുവനന്തപുരം ശംഖുമുഖത്ത് രാഹുല്‍ ഗാന്ധി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
ജനുവരി 31ന് മഞ്ചേശ്വരത്തു നിന്നാണ് യാത്ര തുടങ്ങിയത്. ഐശ്വര്യ കേരള യാത്രയും പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്കു പിന്തുണ പ്രഖ്യാപിച്ച് നടത്തുന്ന സമരപരിപാടികളും രാഷ്ട്രീയമായി ഏറെ പ്രയോജനം ചെയ്‌തെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ് ക്യാംപ്.
ഇന്നലെ രാവിലെ കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷനേതാവ് വിവിധ മേഖലകളില്‍ ഉള്‍പ്പെട്ടവരുമായി ആശയവിനിമയം നടത്തിയിരുന്നു.
ഇതോടൊപ്പം കന്റോണ്‍മെന്റ് ഹൗസില്‍ തന്നെ യു.ഡി.എഫ് പ്രകടന പത്രികയ്ക്കായുള്ള ശശി തരൂരിന്റെ സംവാദവും നടന്നു. സാംസ്‌കാരിക മേഖലയിലെ നിരവധി പേര്‍ പങ്കെടുക്കാനെത്തിയിരുന്നു.
തെരഞ്ഞെടുപ്പിനായുള്ള ഉണര്‍വിലേക്ക് യു.ഡി.എഫ് ക്യാംപ് എത്തിയിട്ടുണ്ട്. ഇന്നു മുതല്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാകുകയും ചെയ്യും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടിക ഉടന്‍ പുറത്തിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."