സ്വകാര്യവാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രമായി മുട്ടില്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ്
മുട്ടില്‍: പഞ്ചായത്ത് നിര്‍മിച്ച ബസ്ബേ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രമാകുന്നു. പുതുതായി നിര്‍മിച്ച ബസ്ബേ ഷോപ്പിങ് കോംപ്ലക്സിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും പണി പൂര്‍ത്തിയാകാത്തതിനാല്‍ ഇതുവരെ ബസുകള്‍ സ്റ്റാന്‍ഡിലേക്ക് കയറാന്‍ തുടങ്ങിയിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് ബസ്ബേ ഷോപ്പിങ് കോംപ്ലക്സ് മുന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത്.
തുടര്‍ന്ന് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതോടെ ഫണ്ട് വകയിരുത്തിയെങ്കിലും പണി പാതിവഴിയിലാകുകയായിരുന്നു. പഞ്ചായത്തിലെ പുതിയ ഭരണ സമിതി ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തെങ്കിലും ബസ് സ്റ്റാന്‍ഡിലേക്ക് ബസ് കയറാന്‍ ആവശ്യമായ നടപടിയെടുത്തിട്ടില്ല. ബസുകള്‍ കയറാതോയതോടെ ഷോപ്പിങ് കോംപ്ലക്സില്‍ റൂമുകള്‍ വാടകക്കെടുത്ത വ്യാപാരികളും ഏറെ ദുരിതത്തിലാണ്.
നിലവില്‍ ബസ് സ്റ്റാന്‍ഡ് സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രമായിരിക്കുകയാണ്. ബസ് സ്റ്റാന്‍ഡിനോടുള്ള ഭരണ സമിതിയുടെ അവഗണന അവസാനിപ്പിക്കണമെന്ന് യു.ഡി.എഫ് മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ യു.ഡി.എഫ് ചെയര്മാന് സി നൂറുദ്ദീന്‍ അധ്യക്ഷനായി. ജോയി തൊട്ടിത്തറ, സദാനന്ദന്, മെമ്പര്‍മാരായ സുന്തരരാജ് എടപ്പെട്ടി, എന്‍.ബി ഫൈസല്‍, ബാലകൃഷ്ണന്, ചന്ദ്രിക കൃഷ്ണന്, മോഹനന്, ബബിതാ രാജീവ്, നദീറ, ആയിഷാബീ, എം.ഒ ദേവസ്യ, സീമ ജയരാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."