HOME
DETAILS

കെ.പി.എ.സി ലളിതയ്ക്ക് സാംസ്‌കാരിക കേരളത്തിന്റെ യാത്രാമൊഴി

  
backup
February 23, 2022 | 1:07 PM

farewell-of-cultural-kerala-to-kpac-lalitha

വടക്കാഞ്ചേരി: പ്രശസ്ത നടി കെ.പി.എ.സി ലളിതക്ക് സാംസ്‌കാരിക കേരളത്തിന്റെ
യാത്രാമൊഴി. വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ ഭര്‍ത്താവ് ഭരതന്റെ അടുത്തുതന്നെയാണ്
അന്ത്യവിശ്രമം. മകന്‍ സിദ്ധാര്‍ഥ് ഭരത് ചിതയ്ക്ക് തിരികൊളുത്തി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
അന്‍പതു വര്‍ഷത്തിലേറെ നീണ്ട അഭിനയ ജീവിതത്തിനാണ് തിരശീലവീണത്. അന്ത്യമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. പഴയ തലമുറയ്ക്കും പുതുതലമുറയ്ക്കും ഒരുപോലെ സുപരിചിതയായ നടികൂടിയാണവര്‍. പല തലമുറയില്‍പെട്ടവര്‍ക്കൊപ്പം അഭിനയിച്ചു. കേരളാ സംഗീതകലാ അക്കാദമിയുടെ പ്രഥമ വനിതാ ചെയര്‍പേഴ്‌സണായിരുന്നു.

കരള്‍രോഗം കാരണം ദീര്‍ഘനാളായി ചികിത്സയിലായിരുന്ന കെ.പി.എ.സി ലളിത എറണാകുളം തൃപ്പുണിത്തുറയിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി പത്തേമുക്കാലോടെയാണ് അന്തരിച്ചത്.സിനമയിലെ സഹപ്രവര്‍ത്തകര്‍ ഓരോരുത്തരായി രാത്രി ലളിതയുടെ വീട്ടിലും രാവിലെ ലായം ഓഡിറ്റോറിയത്തിലും എത്തി.
വടക്കാഞ്ചേരിയില്‍ രണ്ടു സ്ഥലത്താണ് പൊതു ദര്‍ശനം നടന്നത്. മുന്‍സിപ്പല്‍ ഹാളിലും വടക്കാഞ്ചേരിയിലെ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ചു.

ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. മഹേശ്വരി അമ്മ എന്നാണ് യഥാര്‍ഥ പേര്.പിതാവ് - കടയ്ക്കത്തറല്‍ വീട്ടില്‍ കെ.അനന്തന്‍ നായര്‍, മാതാവ് - ഭാര്‍ഗവി അമ്മ. ഒരു സഹോദരന്‍ - കൃഷ്ണകുമാര്‍, സഹോദരി - ശ്യാമള. ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ നാടകത്തില്‍ അഭിനയിച്ചു തുടങ്ങി. ബലി ആയിരുന്നു ആദ്യ നാടകം. പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ.പി.എ.സിയില്‍ ചേര്‍ന്നു. അന്ന് ലളിത എന്ന പേര്‍ സ്വീകരിക്കുകയും പിന്നീട് സിനിമയില്‍ വന്നപ്പോള്‍ കെ.പി.എ.സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ സിനിമ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി; പ്രതി പിടിയില്‍

Kerala
  •  6 days ago
No Image

ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം നികുതി ചുമത്താന്‍ ട്രംപ്; ഇന്ത്യക്ക് തിരിച്ചടി  

International
  •  6 days ago
No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  6 days ago
No Image

പയ്യന്നൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ വീട് ആക്രമിച്ച സംഭവം; നാല് സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

Kerala
  •  6 days ago
No Image

'നിരാഹാരം അവസാനിപ്പിക്കണം'  സോനം വാങ്ചുകിനോട് അഭ്യര്‍ത്ഥനയുമായി സി.ജെ.പി 

National
  •  6 days ago
No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  6 days ago
No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  6 days ago
No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  6 days ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  6 days ago
No Image

നീറ്റ് സമരം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്

organization
  •  6 days ago