ഡോക്ടര്‍മാര്‍ക്ക് മരുന്ന് കമ്പനികള്‍ സമ്മാനങ്ങള്‍ നല്‍കുന്നത് നിയമവിരുദ്ധം: സുപ്രിംകോടതി
ന്യൂഡല്‍ഹി
ഡോക്ടര്‍മാര്‍ക്ക് മരുന്ന് കമ്പനികള്‍ സമ്മാനങ്ങളും സൗജന്യങ്ങളും നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി. ഇതിനായി മരുന്ന് കമ്പനികള്‍ക്ക് നികുതിയിളവ് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഡോക്ടര്‍മാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിനായി ചെലവഴിച്ച 4.72 കോടി രൂപയ്ക്ക് ആദായ നികുതി ഇളവ് വേണമെന്നാവശ്യപ്പെട്ട് അപെക്‌സ് ലാബോറട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹരജി തള്ളിയാണ് ജസ്റ്റിസുമാരായ യു.യു ലളിത്, രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
ഇത്തരത്തില്‍ സൗജന്യങ്ങള്‍ സ്വീകരിക്കുന്നവരെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (പ്രൊഫഷണല്‍ പെരുമാറ്റം, മര്യാദകള്‍, എത്തിക്‌സ്) നിയന്ത്രണപ്രകാരം സസ്‌പെന്‍ഡ് ചെയ്യുകയും ഒരു വര്‍ഷം വരെ പ്രാക്ടീസിന് ് വിലക്കേര്‍പ്പെടുത്തുകയും ചെയ്യാമെന്നും കോടതി പറഞ്ഞു. ഇതു സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമല്ല, സ്വകാര്യ ഡോക്ടര്‍മാര്‍ക്കും ബാധകമാണ്.
സ്വര്‍ണനാണയം, ഫ്രിഡ്ജുകള്‍, എല്‍.സി.ഡി ടെലിവിഷനുകള്‍, അന്താരാഷ്ട്ര യാത്രക്കുള്ള സൗജന്യങ്ങള്‍ തുടങ്ങിയ വില കൂടിയ സമ്മാനങ്ങളും സൗജന്യങ്ങളും ഡോക്ടര്‍മാര്‍ക്ക് മരുന്നു കമ്പനികള്‍ നല്‍കുന്നത് രോഗികള്‍ക്കുള്ള മരുന്നിനു കുറിപ്പടിയെഴുതുമ്പോള്‍ സ്വാധീനിക്കാനിടയുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഡോക്ടര്‍മാര്‍ക്ക് മരുന്ന് കമ്പനികള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ സൗജന്യമല്ല. ഇതിന്റെ ചിലവ് കൂടി മരുന്നുകള്‍ക്ക് വില കൂട്ടി കമ്പനികള്‍ രോഗികളില്‍ നിന്ന് ഈടാക്കുന്നുണ്ട്.
സമ്മാനങ്ങള്‍ നല്‍കി സ്വാധീനിച്ച് ഡോക്ടര്‍മാരെ കൊണ്ട് മരുന്നുകള്‍ നിര്‍ദേശിപ്പിക്കുന്നത് പൊതുതാല്‍പര്യത്തിന് എതിരാണ്. വിപണിയില്‍ വിലകുറഞ്ഞ മരുന്നുകള്‍ ലഭ്യമാകുമ്പോഴും ഒരു വിഭാഗം ഡോക്ടര്‍മാര്‍ വില കൂടിയ മരുന്നുകള്‍ വാങ്ങാനാണ് രോഗികളോട് നിര്‍ദേശിക്കുന്നത്. രോഗികള്‍ ഡോക്ടര്‍മാരില്‍ വിശ്വാസര്‍പ്പിക്കുന്നു. വില അവര്‍ക്ക് താങ്ങാവുന്നതല്ലെങ്കില്‍പ്പോലും ഡോക്ടര്‍ എഴുതിയ കുറിപ്പടിയിലെ മരുന്ന് അവര്‍ വാങ്ങിക്കഴിക്കുമെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."