കര്‍ഷക ദിനം ആചരിച്ചു
പൊഴുതന: കൃഷി ഭവന്‍, ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇന്ദിര അധ്യക്ഷയായി. ജില്ലാ കൃഷി ഓഫിസര്‍ മെഹര്‍ബാന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി.യു ദാസ് കര്‍ഷകര്‍ക്ക് ക്ലാസെടുത്തു. ജോര്‍ജ് മുട്ടപ്പള്ളി, സന്തോഷ് ചാത്തൊത്, സാദിഖ് അലി പൊഴുതന, രാമന്‍ മേലാടി, ലീലാമ്മ ജോസ് ഉണ്ണീന്‍കുട്ടി, പ്രവീണ്‍കുമാര്‍ എന്നിവരെ ആദരിച്ചു.
തലപ്പുഴ: ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് നാഷണല്‍ സര്‍വിസ് സ്‌കീം യൂനിറ്റിന്റെയും ഭൂമിത്രസേനയുടെയും ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണത്തോട് അനുബന്ധിച്ച് ജൈവ പച്ചക്കറി കൃഷി തുടങ്ങി. ഹരിത കലാലയ പച്ചക്കറി കൃഷി പദ്ധതി പ്രിന്‍സിപ്പാള്‍ ഡോ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസര്‍ വി കൃഷ്ണപ്രസാദ്, അസിസ്റ്റന്റ് പ്രൊഫസര്‍മാരായ അപര്‍ണ, ഗ്രീഷ്മ, വളണ്ടിയര്‍ സെക്രട്ടറിമാരായ അബ്ദുല്‍ വാസിഹ്, അമീന ജാസ്മിന്‍, മുഹമ്മദ് അസ്‌ലം, ആബിദ് തറവട്ടത്ത് സംസാരിച്ചു.
പുതുശ്ശേരികടവ്: വിവേകോദയം എല്‍.പി സ്‌കൂളില്‍ കര്‍ഷക ദിനം ആചരിച്ചു. കാര്‍ഷിക രംഗത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 50 കര്‍ഷകരെ വിദ്യാര്‍ഥികളും പി.ടെ.എയും ആദരിച്ചു. പി.ടി.എയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരത്തുള്ള 60 സെന്റ് സ്ഥലത്ത് ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം വാര്‍ഡംഗം സിന്ധു പുറത്തൂട്ട് തൈ നട്ട് നിര്‍വഹിച്ചു. നമ്മുടെ കാര്‍ഷിക സംസ്‌കൃതിയെ നെഞ്ചോട് ചേര്‍ത്ത് സംരക്ഷിക്കല്‍ വരും തലമുറയുടെ കടമയാണന്ന കാര്യം മുതിര്‍ന്ന കര്‍ഷകര്‍ വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തി. പ്രധാനാധ്യാപകന്‍ പി.പി ചാക്കോ, പി.ടി.എ പ്രസിഡന്റ് പി.സി സജി സംസാരിച്ചു.
പടിഞ്ഞാറത്തറ: കൃഷി ഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ വിവിധ പരിപാടികളോടെ കര്‍ഷകദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി അധ്യക്ഷയായി. ചടങ്ങില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ബി നസീമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഈന്തന്‍ ആലി, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കനറാ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, സര്‍വിസ് സഹകരണ ബാങ്ക്, ഫെഡറല്‍ ബാങ്ക്, എസ്.ബി.ഐ, കാര്‍ഷികവികസന ബാങ്ക് മാനേജര്‍മാര്‍, ഭരണ സമിതി അംഗങ്ങള്‍, സ്വാശ്രയ കര്‍ഷക സമിതി, കുരുമുളകു സമിതികള്‍, പാടശേഖര സമിതികള്‍, ടീം ഫാര്‍മേഴ്‌സ് ക്ലബ്, കര്‍ഷകര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ പങ്കെടുത്തു. കൃഷി ഓഫിസര്‍ സായൂജ് അസിസ്റ്റന്റ് കൃഷി ഓഫിസര്‍ കെ.എസ് ശിവദാസന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."