HOME
DETAILS

ഇരുന്നൂറിന്റെ നിറവിൽ ലുലു ഗ്രൂപ്പ്; വർണ്ണമണിയിച്ച് ബുർജ് ഖലീഫ

  
backup
February 22, 2021 | 5:22 PM

lulu-group-under-200-showroom-special-programme-in-burj-khaleefa-tower

     ദുബായ്: ലുലു ഗ്രൂപ്പിന്റെ ഇരുന്നൂറാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നതിന്റെ ആഘോഷങ്ങള്‍ക്കായി ചമഞ്ഞൊരുങ്ങി ലോകത്തെ ഏറ്റവും വലിയ ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫ. വിവിധ കളറുകളില്‍ ലുലു ലോഗോ ബുര്‍ജ് ഖലീഫയില്‍ പ്രതിഫലിച്ചപ്പോള്‍ ഗ്രൂപ്പിന്റെ അഭിമാന നിമിഷമാണ് കളറുകളില്‍ തെളിഞ്ഞത്. ലോകമാകെ ലക്ഷക്കണക്കിന് പേര്‍ ലുലുവിന്റെ ആഘോഷങ്ങള്‍ക്ക് സാക്ഷിയാകുകയും അഭിനന്ദന സന്ദേശങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്‌തതായി ലുലു ഗ്രൂപ്പ് അറിയിച്ചു.

    90 കളിൽ യുഎഇയി ൽ ആദ്യത്തെ സ്റ്റോർ ആരംഭിച്ച ലുലു ഇപ്പോള്‍ 200 ആമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് ആണ് തുറന്നത്. ജിസിസി, ഈജിപ്ത്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിലായി റീട്ടെയിൽ രംഗത്ത് ലുലു വളർന്നിട്ടുണ്ട്. യുഎഇ ആസ്ഥാനമായുള്ള ലുലു ആഗോളതലത്തിൽ മുന്നേറുന്നതിന്റെ തിളക്കമാർന്ന ഉദാഹരണമാണിത്. റീട്ടെയിൽ ബിസിനസിനുപുറമെ യുഎസ്, യുകെ, സ്പെയിൻ, ആഫ്രിക്ക, ഇന്ത്യ, ഫാർ ഈസ്റ്റ്, ചൈന എന്നിവിടങ്ങളിലായി ഭക്ഷ്യ ഉൽപാദന രംഗത്ത് 57,000 ത്തിലധികം സ്റ്റാഫുകൾ ലുലുവിന്റെ കീഴില്‍ ജോലി ചെയ്യുന്നുണ്ട്.

    നിലവിലെ വെല്ലുവിളി നിറഞ്ഞ ഈ സമയങ്ങളിൽ പോലും ചെയർമാൻ എം‌എ യൂസഫലി യുടെ നേതൃത്വത്തിൽ വിപുലീകരണത്തിന്റെ കാര്യത്തില്‍ വളരെ ഭാവനാത്മകമായ രീതിയിലാണ് ലുലു പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ 15 ലധികം സ്റ്റോറുകകളാണ് ലുലു ആരംഭിച്ചത്. '' “റീട്ടെയില്‍ രംഗത്ത് ലോകമെമ്പാടും വേര് പടര്‍ത്താനും അഭിവൃദ്ധി പ്രാപിക്കാനും വ്യാപിക്കാനും ഞങ്ങളെ അനുവദിച്ചതിന് ഈ മഹത്തായ രാജ്യത്തിന്റെ ഭരണാധികാരികളോടും ഈ നാഴികക്കല്ലിലെത്താൻ ഞങ്ങളെ സഹായിച്ച ഞങ്ങളുടെ ഓരോ പങ്കാളികള്‍ക്കും ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തുന്നുവെന്നു ചെയർമാൻ യൂസഫലി എം‌എ പറഞ്ഞു.
 
     ''ബുർജ് ഖലീഫയിൽ ലുലു ബ്രാൻഡ് പ്രദർശിപ്പിക്കുന്നത് ഞങ്ങള്‍ക്ക് എല്ലാവര്ക്കും അഭിമാന നിമിഷമാണ്. ഞങ്ങളുടെ സുസ്ഥിരമായ വളര്‍ച്ചയ്ക്കും വികസനത്തിന്റെ പാതയില്‍ പുതിയ ഉയരങ്ങൾ തേടാനും ലോകോത്തര ഷോപ്പിംഗ് അനുഭവവമായി മാറി പുതിയ വിപണികളിലേക്കും ധാരാളം ആളുകളിലേക്ക് എത്താനും ഞങ്ങളെ പ്രാപ്തമാക്കുന്നുവെന്നും ”ലുലു ഗ്രൂപ്പ് മാർക്കറിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു,



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത ഉപാധ്യക്ഷൻ യു.എം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ വിടവാങ്ങി

organization
  •  4 days ago
No Image

കോട്ടയത്ത് യുവാവും യുവതിയും വീടിനുള്ളില്‍ മരിച്ച നിലയില്‍; താമസത്തിനെത്തിയത് ആറ് മാസം മുമ്പ്

Kerala
  •  4 days ago
No Image

രാഹുലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ്.ഐ.ടി; അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന്

Kerala
  •  4 days ago
No Image

സാമ്പത്തിക ഉപരോധത്തിനെതിരെ 'കേരളം സമരമുഖത്ത്': തലസ്ഥാനത്ത് ഇന്ന് എല്‍.ഡി.എഫ് സത്യഗ്രഹം

Kerala
  •  4 days ago
No Image

ഗ്രീന്‍ലാൻഡ് പിടിച്ചെടുക്കാൻ ട്രംപിന്റെ നിർദേശം; കൂടുതല്‍ ജാഗ്രത വേണമെന്ന് ഉപദേശം

International
  •  4 days ago
No Image

പാലക്കാട് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ 21 കുട്ടികളെ കണ്ടെത്തി: രേഖകളില്ലാത്ത യാത്രയില്‍ പൊലിസ് അന്വേഷണം ഊര്‍ജിതം

Kerala
  •  4 days ago
No Image

കുന്ദമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

ഗസ്സയിലെ ജനങ്ങളെ സൊമാലിലാൻഡിലേക്ക് മാറ്റാന്‍ ഇസ്‌റാഈല്‍ നീക്കം; വെളിപ്പെടുത്തലുമായി സൊമാലിയ

International
  •  4 days ago
No Image

വിഷവായുവിനൊപ്പം കടുത്ത തണുപ്പും മൂടൽ മഞ്ഞും; ഡൽഹിയിൽ ദുരിതകാലം

National
  •  4 days ago
No Image

എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

Kerala
  •  4 days ago