കേന്ദ്രത്തിനെതിരേ സംസാരിക്കുന്നവർ മുസ്‌ലിംകളായാൽ ദാവൂദിന്റെ ആളുകളാക്കും: പവാർ
മുംബൈ
കേന്ദ്രത്തിനെതിരേ സംസാരിക്കുന്നവർ മുസ് ലിംകളായാൽ ദാവൂദിന്റെ ആളുകളായി ചിത്രീകരിക്കുന്നത് ബി.ജെ.പിയുടെ പതിവാണെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ അറസ്റ്റിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിലെ മുതിർന്ന അംഗത്തിന്റെ അറസ്റ്റിനു പിന്നാലെ തന്റെ വസതിയിൽ പവാർ പാർട്ടിയുടെ അടിയന്തര യോഗം വിളിച്ചിരുന്നു.
രാജേഷ് തോപെ, ചഗൻ ബുജ്പാൽ, അജിത് പവാർ തുടങ്ങിയവർ യോഗത്തിനെത്തി. ദാവൂദ് ഇബ്‌റാഹിമുമായി ബന്ധം ആരോപിച്ചാണ് നവാബ് മാലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. പലപ്പോഴായി കേന്ദ്ര സർക്കാർ നിലപാടിനെ കടുത്തഭാഷയിൽ വിമർശിച്ചയാളാണ് നവാബ്. ഷാറൂഖ് ഖാന്റെ മകൻ പ്രതിയായ ലഹരിക്കേസിൽ അന്വേഷണ ചുമതലയുണ്ടായിരുന്ന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ സോണൽ ഡയരക്ടറായിരുന്ന സമീർ വാങ്കഡെയുടെ തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്നത് നവാബായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് വാങ്കഡെ അന്വേഷണം നേരിടുന്നുണ്ട്. എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ആഭ്യന്തര മന്ത്രി ദിലീപ് വാൽസെ പാട്ടീൽ എന്നുവരുമായി ചർച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."