രേഖകളില്ലാതെ വൻ തുക കൈവശം വെച്ച യാത്രക്കാരൻ ദോഹാ വിമാനത്താവളത്തിൽ പിടിയിൽ
ദോഹ: രേഖകളില്ലാതെ വൻതുക കൈവശം വച്ച യാത്രക്കാരൻ ഖത്തർ വിമാനത്താവളത്തിൽ പിടിയിൽ. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ, ആഭ്യന്തര മന്ത്രാലയത്തിലെ എയർപോർട്ട് സെക്യൂരിറ്റിയുടെ സഹകരണത്തോടെ കള്ളക്കടത്ത് തടയുകയും യാത്രക്കാരനിൽ നിന്ന് വൻതുക പിടിച്ചെടുക്കുകയും ചെയ്തു. പിടിച്ചെടുത്ത പണത്തിന്റെ ചിത്രവും ട്വിറ്ററിൽ പങ്കുവച്ചു.
യാത്രക്കാരന്റെ പരിശോധനയിൽ വൻതുക വെളിപ്പെടുത്താത്ത പണം കണ്ടെത്തിയെന്നും ഉടമസ്ഥാവകാശം സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും വകുപ്പ് അറിയിച്ചു.
അൻപതിനായിരം ഖത്തർ റിയാലിന് തുല്യമായതോ അതിൽ കൂടുതലോ ആയ ആഭരണങ്ങൾ, പണമോ വിലപിടിപ്പുള്ള ലോഹങ്ങളോ വിലമതിക്കാവുന്ന ഉപകരണങ്ങളോ കൈവശം വച്ചാൽ ഖത്തറിലേക്ക് പ്രവേശിക്കുമ്പോഴോ പുറപ്പെടുമ്പോഴോ ഒരു ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണമെന്ന് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് ആവശ്യപ്പെടുന്നു. കസ്റ്റംസ് ഓഫീസുകളിൽ വിമാനത്തിലോ കടലിലോ കരയിലോ ഉള്ള എല്ലാ യാത്രകളിലും പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും ഈ സംവിധാനം നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."