ഖത്തറിൽ ഉയരുന്നു... 2022 മാതൃകയിലൊരു കെട്ടിടം
അഹമ്മദ് പാതിരിപ്പറ്റ
ദോഹ
കാൽപന്തിന്റെ വിശ്വമാമാങ്കത്തിന് വേദിയാകുന്നതോടെ 2022ൽ ഖത്തർ കൂടുതൽ മിഴിവാർന്ന ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയാകും. 2022 രാജ്യത്തിന് എത്രമേൽ പ്രധാനപ്പെട്ടതാണെന്ന് രേഖപ്പെടുത്താൻ 2022ലെ അക്കങ്ങളുടെ മാതൃകയിൽ കെട്ടിട്ടമുയരുകയാണ്. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിന് എതിരേയുള്ള ദോഹ സ്പോർട്സ് സിറ്റിക്കു സമീപമാണ് കെട്ടിടം.
അൽതുമാമ സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇബ്രാഹിം എം. ജൈദ ആണ് ഈ കെട്ടിടത്തിന്റെ രൂപകൽപന. നാസർ ബിൻ ഹമദ് അൽതാനി എന്ന സംരംഭകന്റെ ഉടമസ്ഥതിയിലാണ് കെട്ടിടം. ഒരു വർഷത്തിന്റെ മാതൃകയിൽ ലോകത്ത് തന്നെ ഇതാദ്യമായാണ് ഒരു കെട്ടിടം ഉയരുന്നതെന്ന് വാസ്തു വിദഗ്ധരുടെ വെബ്സൈറ്റായ ഡിസീൻ വിശദീകരിച്ചു.
കെട്ടിടത്തിന്റെ ഏതു വശങ്ങളിൽനിന്ന് നോക്കിയാലും ആകാശക്കാഴ്ചയിലും 2022 എന്ന അക്കങ്ങൾ തെളിഞ്ഞുകാണാം. നാല് ബ്ലോക്കുകളിലായി നിർമിക്കുന്ന ഈ കെട്ടിടത്തിൽ സൂപ്പർമാർക്കറ്റ്, കഫേ, റസ്റ്ററന്റുകൾ മുതലായവ പ്രവർത്തിക്കും. ലോകകപ്പിന് പന്തുരുളുന്നതിന് മുൻപ് തന്നെ ഈ അപൂർവ നിർമിതി ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."