HOME
DETAILS

വിദ്യാർഥികൾക്ക് ആദർശ പ്രതിബദ്ധത വേണം: വി. മൂസക്കോയ മുസ്‌ലിയാർ എസ്.കെ.എസ്.ബി.വി ജ്വലനം ക്യാംപിന് തുടക്കം

  
backup
February 27 2022 | 08:02 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b5%bc%e0%b4%a5%e0%b4%bf%e0%b4%95%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%a6%e0%b5%bc%e0%b4%b6-%e0%b4%aa%e0%b5%8d%e0%b4%b0


പനമരം
ആദർശ പ്രതിബദ്ധതയുള്ളവരായി മുന്നേറേൻ പുതുതലമുറ പരിശ്രമിക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ് ലിയാർ പറഞ്ഞു. സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി വയനാട് കൂളിവയൽ ഇമാം ഗസ്സാലി അക്കാദമിയിൽ സംഘടിപ്പിച്ച 'ജ്വലനം' ദ്വിദിന നേതൃപരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അശ്റഫ് ഫൈസി പനമരം പതാക ഉയർത്തി. ഉദ്ഘാടന സെഷനിൽ നിയാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ശാഫി ദ്വാരക സ്വാഗതം പറഞ്ഞു. പി.കെ അബ്ദുൽ ഖാദർ ഖാസിമി, കെ.ടി ഹുസൈൻ കുട്ടി മൗലവി, ഹാരിസ് ബാഖവി കമ്പളക്കാട്. അബ്ദുൽ ലത്തീഫ് വാഫി. സൈനുൽ ആബിദീൻ ദാരിമി, അബ്ബാസ് വാഫി, അബ്ദുൽമജീദ് ദാരിമി, ബാസിത് കാസർകോട്, അബ്ദുറഹ് മാൻ സവാദ് കാസർകോട്, ഹസനുൽ റികാഷ് ദക്ഷിണകന്നട, ഫർവേസ് അക്തർ ദക്ഷിണകന്നട, മുഹമ്മദ് മുശ്താക് പാലക്കാട്, നാഫി മലപ്പുറം ഈസ്റ്റ്, ഹാദി മുഹമ്മദ് മലപ്പുറം ഈസ്റ്റ്, മുഹമ്മദ് ഇർഫാൻ ഫാരിസ് കണ്ണൂർ, തൗഫീഖ് റഹ്മാൻ കാസർകോട്, സുഫൈൽ തങ്ങൾ മലപ്പുറം ഈസ്റ്റ്, ഉനൈസ് തങ്ങൾ ജമലുല്ലൈലി മലപ്പുറം വെസ്റ്റ്, മുഹമ്മദ് ദിൻഷാദ് ഫറോക്ക്, മുഹമ്മദ് സ്വാലിഹ് പാലക്കാട്, മുഹമ്മദ് സുഹൈൽ എറണാകുളം, മുഹമ്മദ് ശിഫാസ് ആലപ്പുഴ, സവാദ് എറണാകുളം, ഇജാസ് ആലപ്പുഴ, അഫ് ലഹ് കണ്ണൂർ, മുദ്ദസിർ ഇബ്രാഹീം കണ്ണൂർ, റൈഹാൻ അലി വയനാട്, മുഹമ്മദ് ഫസീഹ് വയനാട്, മുസബ്ബഹ് കോഴിക്കോട്, റിശാദ് അഹമ്മദ് മലപ്പുറം വെസ്റ്റ് സംസാരിച്ചു.
ആസിഫ് വാഫി റിപ്പൺ, റബിഉദ്ദീൻ വെന്നിയൂർ ക്ലാസുകൾക്ക് നേതൃത്വം നൽകി. രണ്ടാം ദിവസമായ ഇന്ന് പുലർച്ചെ ആറിന് അശ്റഫ് മുസ് ലിയാരുടെ നസീഹത്ത് ക്ലാസോടെ പരിപാടിക്ക് തുടക്കമാകും. 'ഇളക്കവും ഇണക്കവും' ക്ലാസിന് സഫറുദ്ദീൻ പൂക്കോട്ടൂർ നേതൃത്വം നൽകും. 11ന് സമാപന സമ്മേളനം കെ.ടി ഹംസ മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാൾ മുഖ്യാതിഥിയാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago