സമസ്തയുടെ പ്രയാണം സദ്ചരിതരുടെ വഴിയേ: ഓണമ്പിള്ളി മുഹമ്മദ് ഫൈസി
കൊച്ചി: അഹ്‌ലുസുന്നയുടെ ആശയമുള്‍ക്കൊണ്ട് സദ്ചരിതരായവരുടെ വഴി സ്വീകരിച്ചാണ് സമസ്തയുടെ പ്രയാണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു.
ബഹുജന പ്രസ്ഥാനമെന്ന നിലയില്‍ സമസ്തയുടെ ഏറ്റവും പ്രധാനപ്പെട്ട സംഘടനയായ സുന്നീ യുവജന സംഘത്തിന്റെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സമസ്തക്ക് ആവശ്യമായ സമയമാണെന്നും അതിന്നായി എല്ലാവരും ഒത്തൊരുമിച്ച് മുന്നേറാന്‍ എസ്.വൈ.എസ്. എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തഖദ്ദം യാ അഖീ - നേതൃ പഠന ശാലയില്‍ ഓണമ്പിള്ളി അഭ്യര്‍ഥിച്ചു.
കേരളത്തിലെ മറ്റ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മുന്‍പ് മുഴക്കിയ മുദ്രാവാക്യങ്ങളില്‍ നിന്നും നയപരിപാടികളില്‍ നിന്നും മാറ്റം വരുത്തേണ്ടി വരുമ്പോഴും സമസ്ത നേരിന്റെ പാതയില്‍ തന്നെ പ്രയാണം തുടരുകയാണ്. അതിന്റെ ഉദാഹരണമാണ് ആടുമേക്കല്‍ വിവാദം ഉയര്‍ത്തിയതെന്ന് ഓണമ്പിള്ളി ചൂണ്ടിക്കാട്ടി.
ജില്ലാ വൈസ് പ്രസിഡന്റ് ചേലക്കുളം വി.എ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് വി.കെ മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു.
നേതൃ പഠന ശാലയില്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം ജില്ലാ പ്രസിഡന്റ് എന്‍.കെ മുഹമ്മദ് ഫൈസിയും സംസ്ഥാന നിര്‍ദേശങ്ങള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം പരീദ് സാഹിബും അവതരിപ്പിച്ചു. എം.എം. അബൂബക്കര്‍ ഫൈസി, അബ്ദുല്‍ ജലീല്‍ കാശിഫി തുടങ്ങിയവര്‍ പ്രസംഗിച്ചു. നേതൃപഠന ശാലക്ക് ജില്ലാ ജനറല്‍ സെക്രട്ടറി സി.എം അബ്ദുല്‍ റഹ്മാന്‍ കുട്ടി സ്വാഗതവും ജില്ലാ ട്രഷറര്‍ കെ.കെ ഇബ്രാഹിം ഹാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."