ഉക്രൈനിലെ റഷ്യന്‍ അധിനിവേശം: സമാധാനം അകലെ...എട്ടാം നാളിലും ആക്രമണം രൂക്ഷം
ഉക്രൈന്‍: യുദ്ധം തുടങ്ങി എട്ടാം ദിവസവും സകലതും തകര്‍ത്തെറിഞ്ഞ് ഉക്രൈന്‍ നഗരങ്ങളില്‍ റഷ്യന്‍ താണ്ഡവം. കീവിലും ഖാര്‍ക്കിവില്‍ കഴിഞ്ഞ രാത്രിയും ഷെല്ലാക്രമണവും സ്‌ഫോടനവും തുടര്‍ന്നു. ഉക്രൈന്റെ പ്രധാന തുറമുഖ നഗരങ്ങളിലൊന്നായ ഖെര്‍സണ്‍ റഷ്യ പിടിച്ചെടുത്തു.
ജനവാസ കേന്ദ്രങ്ങളെ റഷ്യ ലക്ഷ്യം വെക്കുന്നുവെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. വിനാശകരമായ ആയുധങ്ങള്‍ റഷ്യ ഉപയോഗിക്കുമെന്നും മുന്നറിയിപ്പ് ഉണ്ട്. ഉക്രൈന്‍ പട്ടാളത്തെ കൊന്നൊടുക്കാന്‍ ശ്രമമെന്നും അമേരിക്ക വിലയിരുത്തുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കിടെ 9000 റഷ്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്ന് ഉക്രൈയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി വ്യക്തമാക്കി.
ഇതിനിടെ റഷ്യ യുക്രൈന്‍ രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കുകയാണ്. ബെലാറൂസ് പോളിഷ് അതിര്‍ത്തിയിലാണ് ചര്‍ച്ച. ചര്‍ച്ചയ്ക്കായി ഇന്നലെ തന്നെ റഷ്യന്‍ സംഘം എത്തിയിരുന്നു. വെടി നിര്‍ത്തലും ചര്‍ച്ചയാകുമെന്നാണ് പുടിന്‍ പറയുന്നത്.
ഉക്രൈനില്‍ നിന്ന് റഷ്യ പിന്മാറണമെന്ന പ്രമേയം യുഎന്‍ പൊതുസഭ വന്‍ ഭൂരിപക്ഷത്തില്‍ ഇന്നലെ പാസാക്കി. വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വീണ്ടും വിട്ടുനിന്നു.
അതേസമയം, കിഴക്കന്‍ ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാമെന്നു റഷ്യയുടെ ഉറപ്പ് നല്‍കി. റഷ്യന്‍ അതിര്‍ത്തി വഴിയായിയിരിക്കും ഒഴിപ്പിക്കല്‍. പുടിന്‍-മോദി ചര്‍ച്ചയ്ക്ക് ശേഷമാണു പുതിയ ദൗത്യത്തിന് വഴി തെളിഞ്ഞത്. റഷ്യക്ക് എതിരായ യുഎന്‍ പ്രമേയത്തില്‍ നിന്നും തുടര്‍ച്ചയായി ഇന്ത്യ വിട്ടുനിന്നതോടെയാണ് റഷ്യയുടെ മനംമാറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."