ഇ.ഡി മാതൃകാ പെരുമാറ്റച്ചട്ടം അട്ടിമറിക്കുന്നു: നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: കിഫ്ബിക്കെതിരെ അന്വേഷണത്തില്‍ ഇ.ഡിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്. ധനമന്ത്രിക്കു പിന്നാലെയാണ് മുഖ്യമന്ത്രിയും ഇ.ഡിക്കെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ രാഷ്ട്രീയ താല്പര്യമാണ് കിഫ്ബി ഉദ്യോഗസ്ഥരെ ഇ.ഡി വിളിച്ചുവരുത്തുന്നതെന്ന് മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിക്കുന്നു.
ബി.ജെ.പി യാത്രയില്‍ പങ്കെടുത്ത് ഫെബ്രുവരി 28ന് നിര്‍മല സീതാരാമന് നടത്തിയ പ്രസ്താവന അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചു.
ഇ.ഡി മാതൃകാ പെരുമാറ്റച്ചട്ടം അട്ടിമറിക്കുകയാണ്. അന്വേഷണ ഏജന്‍സികള്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനെതിരേ കമ്മിഷന് ഇടപെടണം.
കിഫ്ബി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഏറ്റുമുട്ടാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഭാവമെങ്കില്‍ നേരിടുമെന്നാണ് മന്ത്രി തോമസ് ഐസക് രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ഇ.ഡിയുടെത് ചട്ടലംഘനമാണ്. പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനത്തിന് കേന്ദ്ര ധനമന്ത്രി തന്നെ നേതൃത്വം കൊടുക്കുകയാണ്. കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമം നടക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."