HOME
DETAILS

'ഉക്രൈനിൽ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നു; മോദി പ്രചാരണത്തിൽ' ബി.ജെ.പിക്കെതിരേ ആഞ്ഞടിച്ച് മമത

  
backup
March 04 2022 | 05:03 AM

9856356-784654563

വാരണാസി
ഉക്രൈൻ രക്ഷാദൗത്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബി.ജെ.പിക്കെതിരേ തുറന്നടിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. യു.പി ഏഴാംഘട്ട തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.പി പ്രചാരണത്തിന് വാരണാസിയിലെത്തിയതായിരുന്നു അവർ. ഉക്രൈനിൽ ഇന്ത്യൻ വിദ്യാർഥികൾ ഭക്ഷണവും വെള്ളവുമില്ലാതെ കഷ്ടപ്പെടുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുകയാണെന്നാണ് മമത കുറ്റപ്പെടുത്തിയത്.


റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന മോദിക്ക്, എന്തുകൊണ്ട് കൃത്യസമയത്ത് വിദ്യാർഥികളെ നാട്ടിൽ തിരിച്ചെത്തിക്കാൻ കഴിഞ്ഞില്ലെന്നും മമത ചോദിച്ചു. 'ഉക്രൈനിൽ കുടുങ്ങിയവരെ കേന്ദ്രമാണ് തിരിച്ചെത്തിക്കേണ്ടത്. അല്ലാതെ യുദ്ധഭീതിയിൽ കഴിയുന്നവരോട് സ്വയം രക്ഷനോക്കാൻ ആവശ്യപ്പെടുകയല്ല വേണ്ടത്', മമത കുറ്റപ്പെടുത്തി.
ഈ മാസം ഏഴിന് നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിയുടെ പാർലമെന്റ് മണ്ഡലമായ വാരണാസി ഉൾപ്പെടുന്ന സ്ഥലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വാരണാസി കന്റോൺമെന്റ്, വാരണാസി നോർത്ത്, വാരണാസി സൗത്ത് മണ്ഡലങ്ങൾ ബി.ജെ.പിക്ക് നിർണായകമാണ്. ബി.ജെ.പിക്കായി പ്രധാനമന്ത്രി മോദിയും ഈ മണ്ഡലങ്ങളിൽ ഇന്നും നാളെയും പ്രചാരണത്തിനെത്തുന്നുണ്ട്.നേരത്തെ എസ്.പി പ്രചാരണത്തിനായി വാരണാസിയിലെത്തിയ മമതയെ ഹിന്ദു യുവവാഹിനി പ്രവർത്തകർ തടഞ്ഞിരുന്നു. ഇവിടെ ദശശ്വമേധ് ഗാട്ടിൽ നടക്കുന്ന ഗംഗ ആരതിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് മമതയുടെ വാഹന വ്യൂഹത്തിനു നേരെ യുവവാഹിനി പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.


'എന്നെ തടഞ്ഞതിനർഥം അവരുടെ പതനം ആസന്നമായിരിക്കുന്നു എന്നാണ്'
ലഖ്‌നൗ
എസ്.പി പ്രചാരണത്തിനായി വാരണാസിയിലെത്തിയ തന്നെ ഹിന്ദു യുവവാഹിനി പ്രവർത്തകർ തടഞ്ഞതിൽ ബി.ജെ.പിക്കെതിരേ തുറന്നടിച്ച് മമത. യു.പിയിൽ ബി.ജെ.പിയുടെ പതനം ആസന്നമായിരിക്കുന്നതിനാലാണ് തന്നെ അവർ തടഞ്ഞതെന്ന് മമത കുറ്റപ്പെടുത്തി. താൻ നിരവധി തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്, വെടിയുണ്ടകളും ലാത്തിയടികളും ഏറ്റിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നും തളർന്നിട്ടില്ല, തോറ്റു പിൻമാറിയിട്ടില്ല', മമത പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രണ്ടു പതിറ്റാണ്ടു മുമ്പ് ഹിന്ദു യുവവാഹിനി സംഘത്തിന് രൂപം നൽകിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago