പി ജയരാജന് സെക്രട്ടറിയേറ്റില്‍ ഇല്ല; പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്; വീണ്ടും വാഴ്ത്തി പ്രചാരണം
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടംപിടിക്കാതെ പോയ പി ജയരാജനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. റെഡ് ആര്‍മി ഒഫീഷ്യല്‍സ് എന്ന ഫേസ്ബുക്ക് പേജിലാണ് ജയരാജന് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
'പി.ജയരാജന് സെക്രട്ടേറിയറ്റില്‍ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്', 'സ്ഥാനമാനങ്ങളില്‍ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം' എന്നാണ് റെഡ് ആര്‍മി ഒഫീഷ്യല്‍ എഫ് ബി പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളില്‍ പറയുന്നത്. 'കണ്ണൂരിന് ചെന്താരകമല്ലോ ജയരാജന്' എന്ന പാട്ടും പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ, ജയരാജന് അനുകൂല പോസ്റ്റുകള്‍ ഇടുന്നതില്‍ നിന്ന് ഈ ഫേസ്ബുക്ക് പേജിനെ പാര്‍ട്ടി വിലക്കിയിരുന്നു.
അതേസമയം, പി ജയരാജനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കാതെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തി. കൂടുതല്‍ പേര് ഒരേ ജില്ലയില്‍ നിന്നുമുള്ളതിനാലാണ് പി ജയരാജനെ ഒഴിവാക്കേണ്ടി വന്നതെന്നാണ് കോടിയേരിയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."