HOME
DETAILS
MAL
ഉക്രൈനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
backup
March 05 2022 | 07:03 AM
കീവ്: ഉക്രൈനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. രക്ഷാപ്രവര്‍ത്തനത്തിനായാണ് പ്രഖ്യാപനം. യുദ്ധം തുടങ്ങി പത്താം ദിവസത്തിന് ശേഷമാണ് വെടിനിര്‍ത്തല്‍. അഞ്ച് മണിക്കൂറാണ് വെടി നിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടാവുക എന്ന് റഷ്യ അറിയിച്ചു.
യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യ ഉക്രൈനില്‍ ശക്തമായ ആക്രമണമായിരുന്നു തുടര്ന്നുകൊണ്ടിരുന്നത്. പ്രധാന നഗരങ്ങളായ ഖാര്‍കിവ്, മരിയുപോള്‍ നഗരങ്ങളില്‍ വ്യോമാക്രമണങ്ങള്‍ ശക്തമാക്കിയിരുന്നു. ഇതുവരെ രണ്ടായിരത്തിലേറെ പൗരന്മാര് റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഉക്രൈന് വ്യക്തമാക്കി. 9000 റഷ്യന്‍ സൈനികരെ വധിച്ചതായും ഉക്രൈന് അവകാശപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."