പത്താം ക്ലാസ് പാസായവര്‍ക്ക് ആര്‍.ബി.ഐയില്‍ അവസരം, യു.പി.എസ്.സി; വിവിധ വകുപ്പുകളില്‍ 89 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലെ (ആര്‍.ബി.ഐ) 841 ഓഫിസ് അറ്റന്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 15 വരെ നല്‍കാം. താല്‍പര്യമുള്ളവര്‍ക്ക് വിശദാംശങ്ങള്‍ അറിയാന്‍ ആര്‍.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https:www.rb-i.org.in സന്ദര്‍ശിക്കാം.
പത്താം ക്ലാസ് പാസായവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. ഡിഗ്രിയോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാനാവില്ല. 18 വയസു മുതല്‍ 25 വയസു വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാകും. 2021 ഫെബ്രുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയിന്‍മേല്‍ നിയമപ്രകാരമുള്ള ഇളവ് ലഭിക്കും. ഓണ്‍ലൈന്‍ ടെസ്റ്റ്, ലാഗ്വേജ് പ്രൊഫിഷ്യന്‍സി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക.
ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ. ജനറല്‍, ഇ.ഡബ്‌ള്യൂ.എസ് വിഭാഗക്കാര്‍ക്ക് 450 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 50 രൂപ അടച്ചാല്‍ മതിയാകും. 2021 ഏപ്രില്‍ 9,10 തിയതികളിലായി പരീക്ഷ നടക്കും.
യു.പി.എസ്.സി; വിവിധ വകുപ്പുകളില്‍ 89 ഒഴിവുകള്‍;
ഇപ്പോള്‍ അപേക്ഷിക്കാം
വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. മൊത്തം 89 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടര്‍, പബ്ലിക് പ്രൊസിക്യൂട്ടര്‍ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഈ മാസം 18 വരെ അപേക്ഷിക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വിശദമായ വിവരങ്ങളറിയാന്‍ യു.പി.എസ്.സി.യുടെ ഔദ്യോഗിക വെബ്‌സൈറ്റായ https:www.upsc.gov.in സന്ദര്‍ശിക്കുക.
ഒഴിവുകള്‍
പബ്ലിക് പ്രൊസിക്യൂട്ടര്‍ - 43
അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടര്‍ - 26
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (സിവില്‍) - 10
ഇക്കണോമിക്ക് ഓഫിസര്‍ - 1
സീനിയര്‍ സയന്റിഫിക് ഓഫിസര്‍ (ബാലിസ്റ്റിക്‌സ്) - 1
പ്രോഗ്രാമര്‍ ഗ്രേഡ് എ - 1
സീനിയര്‍ സയന്റിഫിക് ഓഫിസര്‍ (ബയോളജി) - 2
സീനിയര്‍ സയന്റിഫിക് ഓഫിസര്‍ (കെമിസ്ട്രി) - 2
സീനിയര്‍ സയന്റിഫിക് ഓഫിസര്‍ (ഡോക്യുമെന്റ്‌സ്) - 2
സീനിയര്‍ സയന്റിഫിക് ഓഫിസര്‍ (ലൈ ഡിറ്റക്ഷന്‍) - 1 എന്നിങ്ങനെയാണ് ഒഴിവുകള്‍
ഓരോ തസ്തികയ്ക്കും പല വിദ്യാഭ്യാസ യോഗ്യതയാണ്. 35 വയസാണ് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി. സംവരണ വിഭാഗത്തിലുള്ളവര്‍ക്ക് നിയമപ്രകാരമുള്ള ഇളവ് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."